ദുബായിൽ തുടങ്ങാനിരിക്കുന്ന ലണ്ടൻ ടാക്സി മാതൃകയിലുള്ള ടാക്സി സർവീസ് | ഫോട്ടോ: മാതൃഭൂമി
ലണ്ടന്‍ ടാക്സികളുടെ മാതൃകയില്‍ കറുത്ത നിറത്തിലുള്ള ടാക്സികള്‍ ദുബായ് നിരത്തുകളില്‍ ഇറക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) അറിയിച്ചു. ഫെബ്രുവരി മുതല്‍ ലണ്ടന്‍ ടാക്സി നിരത്തുകളില്‍ ഓടും.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദുബായ് ടാക്സി കോര്പ്പറേഷന് തുടക്കത്തില്‍ സേവനം ആരംഭിക്കുകയെന്ന് ആര്.ടി.എ. ചെയര്മാന് മത്താര്‍ അല്‍ തായര്‍ പറഞ്ഞു.
ദുബായ് ടാക്സി കോര്‍പ്പറേഷനാണ് സര്‍വീസ് നടത്തുന്നത്. ലണ്ടന്‍ ടാക്സികളുടെ ഉള്‍വശംപോലെ വിശാലവും പ്രത്യേക കാബിനുകളും ഇതിലുണ്ടായിരിക്കും. ആറ് സീറ്റുകളും പ്രത്യേകം ലഗേജ് ഇടവും ഉണ്ടായിരിക്കും.
വൈ ഫൈ, സാറ്റ്ലൈറ്റ് അധിഷ്ഠിത നാവിഗേഷന്‍ സംവിധാനം, വോയിസ് കമാന്‍ഡ് സിസ്റ്റം, ഇരട്ട എന്ജിന് എന്നിവ ഉള്‍പ്പെടെ അത്യാധുനിക സൗകര്യങ്ങളുണ്ടാവും. ആര്.ടി.എ. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി.
Content Highlights: Dubai Starts London Black Taxi Service
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..