ദുബായ് പോലീസ് യൂണിഫോമിൽ ഉദ്യോഗസ്ഥർക്കൊപ്പം അയോഷയും ഹമദ് അഹ്മദ് അൽ മുഅല്ലയും | Photo: Facebook/Dubai Police
'ഫുള്‍ഫില്‍ എ ചൈല്‍ഡ്സ് വിഷ്' എന്ന പദ്ധതിയിലൂടെ പോലീസ് യൂണിഫോം ധരിച്ച് ദുബായ് പോലീസിന്റെ ആഡംബര കാറില്‍ നഗരംചുറ്റാന്‍ ഇത്തവണ അവസരം ലഭിച്ചത് അയോഷ, ഹമദ് അഹ്മദ് അല്‍ മുഅല്ല എന്ന് പേരുള്ള രണ്ട് സഹോദരങ്ങള്‍ക്ക്.
ദുബായ് പോലീസിന്റെ ആപ്പ് വഴിയാണ് ഇവരുടെ രക്ഷിതാക്കള്‍ കുട്ടികളുടെ ആഗ്രഹം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസിന്റെ കമ്യൂണിറ്റി ഹാപ്പിനെസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള സെക്യുരിറ്റി അവയര്‍നെസ് ഡിപ്പാര്‍ട്ട്മെന്റ് മുന്‍കൈയെടുത്ത് കുരുന്നുകളുടെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കുട്ടികള്‍ക്ക് ദുബായ് പോലീസിന്റെ യൂണിഫോം സമ്മാനമായി നല്‍കുകയും പോലീസിന്റെ ലക്ഷ്വറി കാറില്‍ യാത്രചെയ്യാന്‍ അവസരം നല്കുകയുംചെയ്തു. ഇതിനുപുറമേ പോലീസിന്റെ കെ-9 സ്ക്വാഡ് ഇവര്‍ക്കായി ഡോഗ് ഷോയും ഒരുക്കി.
സുരക്ഷയും സുരക്ഷിതത്വവും ഉറപ്പാക്കാനും സമൂഹത്തിലെ എല്ലാവരിലും സന്തോഷം നിറയ്ക്കാനും ലക്ഷ്യമിട്ട് പോലീസ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് കുട്ടികളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു നല്‍കാനുള്ള 'ഫുള്‍ഫില്‍ എ ചൈല്‍ഡ്സ് വിഷ്' എന്ന പദ്ധതിയെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനെസിന് കീഴിലുള്ള സെക്യുരിറ്റി അവയര്‍നെസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബുട്ടി അഹ്മദ് ബിന്‍ ദര്‍വീഷ് അല്‍ ഫലാസി പറഞ്ഞു.
മക്കളുടെ ആഗ്രഹം പറഞ്ഞപ്പോള്‍ അതിനോട് അനുകൂലമായി പ്രതികരിക്കുകയും അത് സാധിച്ചുകൊടുക്കുകയും ചെയ്തതിന് കുട്ടികളുടെ മാതാപിതാക്കള്‍ പോലീസിന് നന്ദി അറിയിച്ചു.
Content Highlights: Dubai Police surprise Brother & Sister with Customised Police Uniforms, Travel in police Super Car
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..