ബെന്റ്‌ലി കോണ്ടിനെന്റല്‍ ജി.ടി, മക്‌ലാരന്‍ എം.പി.4-12സി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ വണ്‍77, ഫെരാരി എഫ്.എഫ്, ബുഗാട്ടി വെയ്‌റോണ്‍, ലംബോര്‍ഗിനി അവന്റഡോര്‍ തുടങ്ങി ലോകത്തിലെ എല്ലാ സൂപ്പര്‍ കാറുകളുടെയും സംഗമ സ്ഥാനമാണ് ദുബായ് പോലീസിന്റെ വാഹനശ്രേണി. ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ കാര്‍ വ്യൂഹവും ദുബായ് പോലീസിന്റെ സ്വന്തമാണ്. ഈ ശ്രേണിയിലേക്ക് ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഓഡിയുടെ എ6 കൂടി എത്തിയിരിക്കുകയാണ്.

ഈ വാഹനത്തിന്റെ ഒന്നും രണ്ടും യൂണിറ്റല്ല ദുബായ് പോലീസ് വാഹന വ്യൂഹത്തില്‍ ചേര്‍ത്തിരിക്കുന്നത്. 100 എ6 പ്രീമിയം സെഡാനാണ് ദുബായ് പോലീസില്‍ എത്തിയിട്ടുള്ളത്. പോലീസ് സേനയുടെ പട്രോളിങ്ങ് വിഭാഗത്തിലേക്കാണ് ഈ ആഡംബരം വാഹനം ഔഡി എ6-ന്റെ ടി.എഫ്.എസ്.ഐ 45 എന്ന മോഡലാണ് പോലീസ് സേനയ്ക്കായി വാങ്ങിയിട്ടുള്ളത്. ആഡംബരത്തിനൊപ്പം പോലീസ് വാഹനത്തിന് ആവശ്യമായ നിരവധി ഫീച്ചറുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

Dubai Police- Audi A6
ദുബായി പോലീസില്‍ പുതുതായി എത്തിയ ഔഡി A6 കാറുകള്‍ | Photo: Facebook/Dubai Police

ഔഡിയുടെ ഡ്രൈവ് സെലക്ട് പോലുള്ള ഓപ്ഷണല്‍ സാങ്കേതികവിദ്യകള്‍ ഈ വാഹനത്തിന്റെ ഹൈലൈറ്റാണ്. ഇത് വാഹനത്തിന്റെ ഡ്രൈവിങ്ങ് ക്യാരക്ടറിസ്റ്റുകള്‍ തിരഞ്ഞെടുക്കാന്‍ ഡ്രൈവറെ സഹായിക്കുന്നതാണ്. വാഹനം നിര്‍ത്തുമ്പോഴുള്ള ഗ്രേഡിയന്റുകള്‍ ഒഴിവാക്കുന്നതിനുള്ള ഔഡി ഹോള്‍ഡ് അസിസ്റ്റും ഈ വാഹനത്തിന്റെ മറ്റൊരു സവിശേഷതയാണ്. മെമ്മറി ഫങ്ഷന്‍ സീറ്റുകള്‍, എല്‍.ഇ.ഡി. ലൈറ്റുകള്‍ എന്നിവയും ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കും.

2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് എ6 ടി.എഫ്.എസ്.ഐ. മോഡലിന് കരുത്തേകുന്നത്. ഇത് 245 ബി.എച്ച്.പി. പവറും 370 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എസ്-ട്രോണിക് ഓട്ടോമാറ്റിക് ഈ വാഹനത്തിന് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. പോലീസിന്റെ പട്രോളിങ്ങിന് സഹായിക്കുന്നതിനായി പ്രത്യേക ക്യാമറ സംവിധാനങ്ങളും ഈ വാഹനങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ദുബായ് പോലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.

Content Highlights: Dubai Police Adds 100 Audi A6 Cars To Their Vehicle Fleet