ഡംബര വാഹനങ്ങളുടെ നിരകൊണ്ട് പ്രശസ്തമായ ദുബായ് പോലീസ് ഗാരേജിലേക്ക് രണ്ട് സൂപ്പര്‍കാറുകള്‍ കൂടിയെത്തി. ആല്‍ഫ റോമിയോ സ്റ്റെല്‍വിയോ ക്വാഡ്രിഫോഗ്യോ, ആല്‍ഫ റോമിയോ ജൂലിയ ക്വാഡ്രിഫോഗ്യോ എന്നീ കാറുകളാണ് പോലീസ് പട്രോളിങ് നിരയിലുണ്ടാകുക.

ഈ മാസം വിപണിയിലിറങ്ങാന്‍ പോകുന്ന 2022 മോഡലുകളാണ് പോലീസ് നിരയിലെത്തിയിരിക്കുന്നത്. മൂന്നര ലക്ഷം ദിര്‍ഹത്തോളമാണ് ഈ വാഹനങ്ങളുടെ 2021 മോഡലുകളുടെ വില. ഇറ്റാലിയന്‍ രൂപസൗന്ദര്യവും കരുത്തും വേഗവും സമന്വയിക്കുന്ന വാഹനങ്ങള്‍ക്ക് സെക്കന്‍ഡുകള്‍ മതി 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍. 

ദുബായിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഈ വാഹനങ്ങള്‍ പട്രോളിങ് നടത്തുമെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലിം അല്‍ ജലാഫ് പറഞ്ഞു. റോള്‍സ് റോയ്സ് റൈത്ത്, മെഴ്‌സിഡഡ് എ.എം.ജി. ജി.ടി.ആര്‍, ഓഡി ആര്‍ 8, ഫെറാരി, ബുഗാട്ടി വെയ്റോണ്‍, മക്ലാരന്‍ തുടങ്ങി വാഹനപ്രേമികളുടെ സ്വപ്നവാഹനങ്ങളെല്ലാം പോലീസ് നിരയിലുണ്ട്.

Content Highlights: Dubai Police Add Two Super Cars To Their Vehicle Fleet