ദുബായ് പോലീസിന്റെ ആഡംബര വാഹനങ്ങളുടെ ശ്രേണിയിലേക്ക് അതിവേഗവും അത്യാഡംബരവും സമന്വയിക്കുന്ന മസെരാട്ടി ഗ്രാന്‍ഡ് ടുറിസ്മോ കൂടി എത്തി. ബുഗാട്ടി വെയ്റോണ്‍, ബെന്റ്‌ലി കോണ്ടിനെന്റല്‍ എന്നീ വാഹനങ്ങള്‍ക്ക് പുറമെയാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. 

ബുര്‍ജ് ഖലീഫ, ജെ.ബി.ആര്‍.പോലുള്ള പ്രധാന വിനോദകേന്ദ്രങ്ങളില്‍ പട്രോളിങ്ങിന് മസെരാട്ടി ഗ്രാന്‍ഡ് ടുറിസ്മോ ഉപയോഗിക്കുമെന്ന് ദുബായ് പോലീസ് ചീഫ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാരി പറഞ്ഞു. 

4.7 ലിറ്റര്‍ വി.8 എന്‍ജിന്‍ ശേഷിയുള്ള വാഹനം ദുബായ് പോലീസിന്റെ പതിനഞ്ചോളം ആഡംബര വാഹനങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുമെന്ന് ലഫ്റ്റനന്റ് കേണല്‍ ഡോ. മുബാറഖ് സൈദ് സലിം ബെനവാസ് അല്‍ ഖുത്ബി പറഞ്ഞു.

Content Highlights: Dubai Police add Maserati GranTurismo to supercar fleet