അടിസ്ഥാന മോഡലിലും ഇനി കൂടുതല്‍ സുരക്ഷ; എല്ലാ കാറിലും രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കും


ഇന്ത്യയിലെത്തിയിട്ടുള്ള ചെറു കാറുകളില്‍ പോലും ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നു.

പ്രതീകാത്മക ചിത്രം | Photo: PTI Photo|R Senthil Kumar

കാറുകളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനൊരുങ്ങുകയാണ് അധികൃതര്‍. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എല്ലാ കാറുകളിലും രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. 800 സി.സിക്ക് മുകളില്‍ ശേഷിയുള്ള വാഹനങ്ങള്‍ക്ക് എ.ബി.എസ്. നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം.

2019 ജൂലൈ ഒന്നിന് ശേഷം ഇന്ത്യയിലെത്തിയിട്ടുള്ള ചെറു കാറുകളില്‍ പോലും ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് നിര്‍ബന്ധമാക്കിയിരുന്നു. എന്നാല്‍, പുതിയ സൂചനകള്‍ അനുസരിച്ച് ഇന്ത്യയില്‍ ഇറങ്ങുന്ന ബജറ്റ് കാറുകളില്‍ ഉള്‍പ്പെടെ ഡ്രൈവര്‍ സൈഡിനൊപ്പം പാസഞ്ചര്‍ സൈഡിലും എയര്‍ബാഗ് നല്‍കേണ്ടിവരുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ഈ നിര്‍ദേശം വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രീസ് സ്റ്റാന്റേഡ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ച് കഴിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനത്തിന്റെ വിലയും നിര്‍മാണച്ചെലവും കുറയ്ക്കുന്നതിനായി സുരക്ഷാ സംവിധാനങ്ങളില്‍ വിട്ടുവീഴ്ച വരുത്തുന്നതാണ് പൊതുവെയുള്ള കീഴ്‌വഴക്കം. ഇത് തടയാനാണ് ഈ നിര്‍ദേശമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. മറ്റ് രാജ്യങ്ങളില്‍ സുരക്ഷയ്ക്ക് വലിയ പ്രധാന്യം നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവിലെ നിര്‍ദേശം ഡ്രൈവറിന്റെ സുരക്ഷ മാത്രമാണ് ഉറപ്പാക്കുന്നത്. അപകടങ്ങളില്‍ മുന്നിലെ യാത്രക്കാര്‍ക്കു ഗുരുതരമായി പരിക്കേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. ഇത് പരിഗണിച്ചാണ് രണ്ട് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. സ്പീഡ് അലേര്‍ട്ട്, സീറ്റ് ബൈല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിങ്ങ് സെന്‍സര്‍ എന്നിവ അടിസ്ഥാന സുരക്ഷാ ഫീച്ചറുകളാണ്.

Source: The Times Of India

Content Highlights: Dual Airbag To Made Mandatory For All Cars

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented