ഡ്രൈവർ രഹിത ടാക്‌സി | ഫോട്ടോ: മാതൃഭൂമി
നിരത്തുകളില്‍ ഡ്രൈവര്‍രഹിത ടാക്‌സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടമാരംഭിക്കുന്നു. അബുദാബി സ്മാര്‍ട്ട് സമ്മിറ്റിന്റെ ഭാഗമായി യാസ് ഐലന്റിലാണ് മേഖലയിലെ ആദ്യത്തെ ഡ്രൈവര്‍ രഹിത ടാക്‌സികള്‍ സര്‍വീസ് നടത്തുക.
ഈ മാസംതന്നെ ടാക്‌സികള്‍ അബുദാബി നിരത്തുകളില്‍ ഓടിത്തുടങ്ങുമെന്ന് ജി42-ന്റെ കീഴിലുള്ള ബയാനത് അറിയിച്ചു. വൈകാതെ മറ്റ് എമിറേറ്റുകളിലേക്കും സേവനം സജീവമാക്കാനാണ് പദ്ധതി. മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ് ബയാനതുമായി ഒപ്പുവെച്ച ഉടമ്പടി പ്രകാരമാണിത്.
യാസ് ഐലന്റിലെ ഒമ്പത് ഇടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് അഞ്ച് ടാക്‌സികളാണ് പ്രാരംഭഘട്ടത്തില്‍ സര്‍വീസുകള്‍ നടത്തുകയെന്ന് ബയാനത് സി.ഇ.ഒ. ഹസന്‍ അല്‍ ഹൊസാനി പറഞ്ഞു. മൂന്ന് ഇലക്ട്രിക് കാറുകളും രണ്ട് ഹൈബ്രിഡ് കാറുകളുമായിരിക്കും സര്‍വീസ് നടത്തുക.
ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, മാളുകള്‍ എന്നിവയെ ബന്ധപ്പെടുത്തിയാണ് സര്‍വീസ് നടക്കുക. സ്വയംനിയന്ത്രിത കാറുകളുടെ യാത്രാവഴികള്‍ സമഗ്രഗതാഗതകേന്ദ്രമാണ് ചിട്ടപ്പെടുത്തുന്നത്. സമഗ്രമായ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയായതായി അധികാരികള്‍ വ്യക്തമാക്കി.
Content Highlights: Driverless taxi cars in Abu Dhabi, Three electric car and Two hybrid cars, Driverless car
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..