ന്ത്യയിലുടനീളമുള്ള വാഹനപ്രേമികള്‍ കാണാന്‍ കാത്തിരിക്കുന്ന ടാറ്റയുടെ ഹാരിയര്‍ കൊച്ചിയിലെത്തുന്നു. ഡിസ്‌കവര്‍ ദി ഹാരിയര്‍ കാമ്പയിനിലൂടെ പുറത്തിറക്കുന്നതിന് മുന്നോടിയായ വാഹനപ്രേമികള്‍ക്ക് ഹാരിയറിനെ അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് ടാറ്റ. 

ജനുവരി അഞ്ച്, ആറ് തീയതികളിലാണ് ഹാരിയര്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. കൊച്ചി മറൈന്‍ ഡ്രൈവിലെ ഹെലിപാഡിലായിരിക്കും ഹാരിയര്‍ പ്രദര്‍ശിപ്പിക്കുക. ഹാരിയര്‍ ബുക്ക് ചെയ്തവര്‍ക്കും വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ക്കും ടെസ്റ്റ് ഡ്രൈവ് ഉള്‍പ്പെടെ നല്‍കുകയാണ് കാമ്പയിന്റെ ലക്ഷ്യം. 

രാവിലെ ഒന്‍പത് മണിമുതല്‍ 11 മണി വരെ ഹാരിയര്‍ ബുക്ക് ചെയ്തവര്‍ക്കുള്ള പ്രിവ്യൂവാണ് നടക്കുക. അതിനുശേഷം രാത്രി ഒമ്പത് മണിവരെ മറ്റുള്ളവര്‍ക്ക് വാഹനം കാണാനുള്ള അവസരം ഒരുക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. 

WhatsApp-Image-2018-12-04-at-6.25.23-PM.jpg

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈനില്‍ ലാന്‍ഡ് റോവറിന്റെ 'ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്' ആര്‍ക്കിടെക്ചറിലാണ് ഹാരിയര്‍ എന്ന അഞ്ച് സീറ്റര്‍ മോണോകോക്ക് എസ്.യു.വി നിരത്തിലെത്തുന്നത്. 

WhatsApp-Image-2018-12-04-at-6.27.37-PM.jpg

2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് ഹാരിയറിന് ശക്തിയേകുക. ടെറൈന്‍ റെസ്‌പോണ്‍സ് മോഡുകളും അഡ്വാന്‍സ്ഡ് ഇലക്ട്രോണിക്കലി കണ്‍ട്രോള്‍ഡ് വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ ചേരുന്നതോടെ കരുത്തും പിക്കപ്പും വര്‍ധിക്കും.

WhatsApp-Image-2018-12-04-at-6.15.49-PM.jpg

ഇംപാക്ട് 2.0 ഡിസൈനിലിറങ്ങുന്ന ആദ്യ മോഡലാണ് ഹാരിയര്‍. ആറ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാരിയറില്‍ പ്രതീക്ഷിക്കാം. നിരത്തിലെത്തുമ്പോള്‍ 13.5 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെ വിലയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights: Discover The Harrier; Harrier Preview Show In Kochi