മമ്മൂട്ടി മരുഭൂമിയിലൂടെ വാഹനമോടിക്കുന്നു | Photo: Instagram/Mammootty
മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടിയുടെ വാഹനപ്രേമവും ഡ്രൈവിങ്ങ് ഭ്രമവും എല്ലാ മലയാളുകള്‍ക്കും അറിയാവുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഇക്കാര്യത്തെ കുറിച്ച് ഏറെ വാചാലരാകാറുമുണ്ട്. അടുത്തിടെ അദ്ദേഹത്തിന്റെ ഓസ്‌ട്രേലിയന്‍ യാത്രയിലെ ഡ്രൈവിങ്ങും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ദുബായിയിലെ മരുഭൂമിയിലൂടെയുള്ള മമ്മൂട്ടിയുടെ ഡ്രൈവിങ്ങാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
മമ്മൂട്ടി തന്നെയാണ് ഡെസേര്‍ട്ട് ഡ്രൈവ് എന്ന അടിക്കുറിപ്പോടെ പൊളാരിസിന്റെ ഓള്‍ ടെറൈന്‍ വാഹനം ഓടിക്കുന്നതിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷന്റെ ഭാഗമായി ദുബായിയില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹം ഡെസേര്‍ട്ട് ഡ്രൈവിനിറങ്ങിയത്. ഫെബ്രുവരി ഒമ്പതാം തിയതിയാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.
മീരാ നന്ദന്‍, ഐശ്വര്യ ലക്ഷ്മി, സ്‌നേഹ തുടങ്ങിയ താരങ്ങളാണ് മമ്മൂട്ടിക്കൊപ്പം ഡെസേര്‍ട്ട് ഡ്രൈവിനെത്തിയത്. പൊളാരിസ് ആര്‍.ഇസഡ്.ആര്‍ എക്‌സ്.പി.4 1000 എന്ന ഓള്‍ ടെറൈന്‍ വാഹനത്തിലായിരുന്നു ഇവരുടെ മരുഭൂമിയിലെ യാത്ര. 110 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ എന്‍ജിനാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. പൊളാരിസിന്റെ സൈഡ് ബൈ സൈഡ് മോഡലായ ഈ വാഹനത്തില്‍ നാല് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
Content Highlights: Desert drive, Actor Mammootty drive Polaris All Wheel Drive Vehicle in Dubai desert
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..