എന്താണ് ഡിഫന്‍സീവ് ഡ്രൈവിങ്ങ് രീതി, എങ്ങനെ ഒരു നല്ല ഡ്രൈവറാകാം; അറിയണം ഇക്കാര്യങ്ങള്‍


എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വേണം വാഹനമോടിക്കാന്‍. 

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

രു നല്ല ഡ്രൈവറിന് ഏറ്റവും പ്രധാനമായി വേണ്ടത് ക്ഷമയാണെന്ന് പൊതുവേ ഒരു പ്രയോഗമുണ്ട്. ഒരു പരിധി വരെ അത് ശരിയുമാണ്. നമ്മള്‍ ഓടിക്കുന്ന വാഹനത്തെ മറികടന്ന് മറ്റൊരു വാഹനം പോയാല്‍ അതിന്റെ പിന്നാലെ അമിതവേഗത്തില്‍ പോകുക, ഹോണ്‍ അടിച്ചതിന്റെ ദേഷ്യത്തില്‍ സൈഡ് നല്‍കാതിരിക്കുക തുടങ്ങിയവയെല്ലാം നിരത്തുകളിലെ അക്ഷമയുടെ ചെറിയ ഉദാഹരണങ്ങളാണ്. എന്നാല്‍, എങ്ങനെയുള്ള ഡ്രൈവിങ്ങാണ് ശീലിക്കേണ്ടതെന്ന നിര്‍ദേശം നല്‍കുകയാണ് കേരളാ പോലീസ്.

നിരത്തിലെ ആയിരക്കണക്കിന് വരുന്ന ഡ്രൈവര്‍മാര്‍ വണ്ടിയോടിക്കുന്ന രീതികള്‍ വ്യത്യസ്തമാണ്. സ്വയം പ്രതിരോധത്തിലൂന്നിയ ഡിഫന്‍സീവ് ഡ്രൈവിങ്ങാണ് എപ്പോഴും നമ്മള്‍ മാതൃകയാക്കേണ്ടതെന്നാണ് പോലീസിന്റെ ഭാഷ്യം. ഉദാഹരണത്തിന് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുന്ന ചുവപ്പ് സിഗ്നല്‍ അവഗണിച്ച് ഒരു ഡ്രൈവര്‍ വാഹനവുമായി മുന്നോട്ട് പോകുന്നുവെന്ന് കരുതുക. ഇത് പിന്നാലെ വരുന്നവര്‍ക്കും ഒരു പ്രേരണ നല്‍കിയേക്കും. എന്നാല്‍, അത് ചെയ്യില്ലെന്ന തീരുമാനമാണ് ഡിഫന്‍സീവ് ഡ്രൈവിങ്ങ് രീതി.മികച്ച ഡ്രൈവറാകാന്‍

  • വാഹനത്തിന്റെ ഇരുവശവും മുന്‍പിലും പിന്നിലുമുള്ള എല്ലാ കാര്യങ്ങളും ഡ്രൈവരുടെ ശ്രദ്ധയില്‍പ്പെടണം. ഇടറോഡുകളില്‍ നിന്ന് എപ്പോഴാണ് ഒരു വാഹനമോ കാല്‍നടയാത്രക്കാരനോ കടന്നുവരുന്നതെന്ന് നമുക്ക് ഊഹിക്കാന്‍ കഴിയില്ല.
  • മുന്നിലെ റോഡിന്റെ പരമാവധി ദൂരത്തില്‍ കാഴ്ച പതിപ്പിച്ച് ശ്രദ്ധയോടെ വാഹനമോടിക്കുക. ഇത് അപകടസാധ്യതകളെ മുന്‍കൂട്ടി കാണുവാനും അതിനനുസരിച്ചു തീരുമാനങ്ങളെടുക്കുവാനും പ്രാപ്തമാക്കുന്നു.
  • എപ്പോള്‍ വേണമെങ്കിലും ഒരപകടം സംഭവിച്ചേക്കാം എന്ന കരുതലോടെ വേണം വാഹനമോടിക്കാന്‍.
  • അത്യാവശ്യഘട്ടങ്ങളില്‍ ബ്രേക്ക് ചെയ്താല്‍ മുന്നിലെ വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ കൃത്യമായ അകലം പാലിച്ച് വാഹനം ഓടിക്കുക. മുന്നിലെ വാഹനത്തിന്റെ തൊട്ടുപിന്നാലെ പോകുന്നത് ഡിഫന്‍സീവ് ഡ്രൈവിങ്ങ് അല്ല.
  • കാഴ്ച റോഡില്‍നിന്നു മാറിപ്പോകുക, ഒറ്റകൈകൊണ്ട് അലക്ഷ്യമായി വാഹനമോടിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിക്കുക തുടങ്ങി ശ്രദ്ധ തിരിക്കുന്ന പ്രവൃത്തികള്‍ ചെയ്തു കൊണ്ട് വാഹനമോടിക്കുന്നതും ഡിഫന്‍സീവ് ഡ്രൈവിങ്ങ് രീതിയല്ല.
  • മാനസിക സമ്മര്‍ദം, ടെന്‍ഷന്‍ എന്നിവയുള്ളപ്പോള്‍ ഡ്രൈവിങ് സുരക്ഷിതമായിരിക്കില്ല.
  • മറ്റു ഡ്രൈവര്‍മാരോട് ദേഷ്യവും മത്സരവും ഡിഫന്‍സീവ് ഡ്രൈവിങ്ങ്. രീതിയല്ല. ഉദാഹരണമായി ഒരാള്‍ നമ്മുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ വേഗം കൂട്ടാതെ അയാളെ കയറ്റി വിടാന്‍ അനുവദിക്കുക.
  • ഓര്‍ക്കുക, നിരത്തിലെ വിട്ടുവീഴ്ചകളാണ്, മത്സരമല്ല ഡിഫന്‍സീവ് ഡ്രൈവിങ്ങ്.

Content Highlights: Defensive driving model, steps to become good driver, safe driving techniques


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented