ടാറ്റ കുതിച്ചു, ഒന്നും രണ്ടും സ്ഥാനം വിടാതെ മാരുതിയും ഹ്യുണ്ടായും; ഡിസംബറില്‍ തിളങ്ങി കാര്‍ വിപണി


രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് 2019 ഡിസംബറിലെക്കാള്‍ 20 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ലഭിച്ചത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

കോവിഡനന്തര കാലത്ത് വാഹന കമ്പനികള്‍ക്ക് പ്രതീക്ഷ നല്‍കി ഡിസംബറിലും വില്‍പ്പനയില്‍ മികച്ച നേട്ടം. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് 2019 ഡിസംബറിലെക്കാള്‍ 20 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് ലഭിച്ചത്. ആകെ 1.60 ലക്ഷം കാറുകളാണ് ഡിസംബറില്‍ വിറ്റത്. ഒക്ടോബര്‍-ഡിസംബറില്‍ ആകെ 4.95 ലക്ഷം യൂണിറ്റുകള്‍ പുറത്തിറക്കി. 13.4 ശതമാനമാണ് വളര്‍ച്ച. കയറ്റുമതി മുന്‍വര്‍ഷത്തെ 7,561 എണ്ണത്തില്‍ നിന്ന് 31.4 ശതമാനം വര്‍ധനയോടെ 9,938 എണ്ണമായതായും കമ്പനി അറിയിച്ചു.

രണ്ടാമത്തെ വലിയ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി ഡിസംബറില്‍ 33.14 ശതമാനം വില്‍പ്പന വളര്‍ച്ച നേടി. മുന്‍വര്‍ഷത്തെ 50,135 യൂണിറ്റുകളില്‍നിന്ന് 66,750 എണ്ണമായാണ് വില്‍പ്പന ഉയര്‍ന്നത്. ആഭ്യന്തര വില്‍പ്പനയില്‍ 24.89 ശതമാനം വര്‍ധനയോടെ 47,400 യൂണിറ്റായി. കമ്പനിയുടെ ഒരു മാസത്തെ എക്കാലത്തെയും ഉയര്‍ന്ന നിലവാരമാണിത്. കയറ്റുമതി 58.84 ശതമാനം വര്‍ധിച്ച് 12,182 എണ്ണത്തില്‍നിന്ന് 19,350 എണ്ണമായി.

ടാറ്റ മോട്ടോഴ്‌സ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 84 ശതമാനം വില്‍പ്പന വളര്‍ച്ച സ്വന്തമാക്കി യാത്രാവാഹന വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തു നില്‍ക്കുന്നു. 2019 ഡിസംബറിലെ 12,785 എണ്ണത്തില്‍നിന്ന് 23,546 എണ്ണമായാണ് വില്‍പ്പന ഉയര്‍ന്നത്. നവംബറില്‍ വില്‍പ്പന 21,640 യൂണിറ്റായിരുന്നു. 8.5 ശതമാനം വിപണി വിഹിതമാണ് ഇപ്പോള്‍ ടാറ്റയ്ക്കുള്ളത്.

മഹീന്ദ്രയുടെ വില്‍പ്പനയില്‍ 10.3 ശതമാനം ഇടിവു നേരിട്ടു. വാണിജ്യ വാഹനങ്ങളടക്കം മുന്‍വര്‍ഷത്തെ 39,230 എണ്ണത്തില്‍നിന്ന് 35,187 എണ്ണമായാണ് കുറഞ്ഞത്. യാത്രാ വാഹന വില്‍പ്പന 2019 ഡിസംബറിലെ 15,691 എണ്ണത്തില്‍നിന്ന് മൂന്നു ശതമാനം ഉയര്‍ന്ന് 16,182 എണ്ണമായിട്ടുണ്ട്. വാണിജ്യവാഹന വിഭാഗത്തില്‍ മുന്‍വര്‍ഷത്തെ 21,390 എണ്ണത്തില്‍നിന്ന് 16,795 വാഹനങ്ങളായി കുറഞ്ഞു.

കിയ മോട്ടോഴ്‌സ് 154 ശതമാനം വില്‍പ്പന വളര്‍ച്ചയാണ് സ്വന്തമാക്കിയിരിക്കുന്നത്. മൂന്നു മോഡലുകളിലായി 11,818 വാഹനങ്ങളാണ് കിയ വിറ്റഴിച്ചത്. മുന്‍വര്‍ഷം ഡിസംബറിലിത് 4,645 എണ്ണം മാത്രമായിരുന്നു. അതേസമയം, നവംബറില്‍ 21,022 എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 43.78 ശതമാനം കുറവാണ് വില്‍പ്പന.

ഹോണ്ട കാര്‍സ് ഇന്ത്യ 2.68 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ 8,638 കാറുകളാണ് ഡിസംബറില്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷമിത് 8412 എണ്ണമായിരുന്നു. 14 ശതമാനം നേട്ടവുമായി ടൊയോട്ട കിര്‍ലോസ്‌കര്‍ 7,487 യൂണിറ്റുകളാണ് ഡിസംബറില്‍ വിറ്റഴിച്ചത്. മുന്‍വര്‍ഷമിത് 6,544 എണ്ണമായിരുന്നു. 4,010 യൂണിറ്റുകളുമായി എം.ജി. മോട്ടോഴ്‌സ് 33 ശതമാനം വില്‍പ്പന വളര്‍ച്ച രേഖപ്പെടുത്തി.

Content Highlights: December Car Sales; Tata Motors Report Growth, Maruti and Hyundai Continues First, Second Position

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented