ഇന്ത്യയിലെ മുന്‍നിര കാര്‍ നിര്‍മാതാക്കളായ നിസാന്‍ മോട്ടോര്‍ ഇന്ത്യ ബി.എസ്-6 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഡാറ്റ്സണ്‍ ഗോ, ഗോ പ്ലസ് മോഡലുകള്‍ അവതരിപ്പിച്ചു. ഡാറ്റ്സണ്‍ ഗോയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 3.99 ലക്ഷം രൂപ മുതലാണ്. ഏഴു സീറ്റുകളുള്ള ഗോ പ്ലസിന്റെ എക്സ് ഷോറൂം വില ആരംഭിക്കുന്നത് 4.2 ലക്ഷം മുതലാണ്.
D, A, A(O), T, T(O) എന്നീ അഞ്ച് വേരിയന്റുകളിലാണ് ഗോ, ഗോ പ്ലസ് മോഡലുകള്‍ എത്തുന്നത്. 77 ബിഎച്ച്പി പവറും 104 എന്‍എം ടോര്‍ക്കുമേകുന്ന ബിഎസ്6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇരുമോഡലുകളിലുമുള്ളത്. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക്ക് എന്നീ ട്രാന്സ്മിഷനുകളില് ഇവയിലുണ്ട്.
പുതിയ എന്‍ജിനൊപ്പം ഡിസൈനിലും മാറ്റം വരുത്തിയാണ് ഇരുവാഹനങ്ങളും എത്തിയിരിക്കുന്നത്. ഹെക്സഗൊണല്‍ ഗ്രില്ല്, ഡിസൈനില്‍ മാറ്റം വരുത്തി എല്‍ഇഡി ഡിആര്‍എല്‍ നല്‍കിയുള്ള ഹെഡ്ലാമ്പ്, ബോഡി കളര്‍ നല്‍കിയിട്ടുള്ള ബംമ്പര്‍, റിയര്‍വ്യൂ മിറല്‍, ഡോര്‍ ഹാന്‍ഡില്‍, 14 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, എന്നിവ ഈ വാഹനത്തിന്റെ പുറംമോടിയില്‍ വരുത്തിയ പുതുമയാണ്.