ഴയത്ത് ഓടിക്കൊണ്ടിരിക്കുന്ന കാറിനുമുകളിലും ഇരുവശത്തെ വിന്‍ഡോകളിലും തൂങ്ങി പൊതുനിരത്തിലൂടെ പാഞ്ഞ യുവാക്കളെത്തേടി പോലീസ്. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ വീഡിയോ. ഒരു മാരുതി സുസുക്കി എസ്-ക്രോസ് റോഡിലൂടെ വരുന്നത് വീഡിയോയില്‍ കാണാം.

മഴ പെയ്ത് നനഞ്ഞ് കിടക്കുന്ന റോഡിലൂടെ പോകുന്ന കാറിന്റെ മുന്‍വശത്തെ ചില്ലില്‍ ഒരു യുവാവ് കമിഴ്ന്നു കിടക്കുന്നും കാറിന്റെ വിന്‍ഡ് ഷീല്‍ഡുകളില്‍ മറ്റു രണ്ടുപേര്‍ അപകടകരമായി ഇരിക്കുന്നുമുണ്ട്. കൂകിവിളിച്ചു കൊണ്ടുള്ള യുവാക്കളുടെ ഈ അഭ്യാസം റോഡില്‍നിന്ന് മറ്റാരോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇടുകയായിരുന്നു. 

ഈ വീഡിയോ വൈറലായി. ഇതോടെ ഒട്ടേറെ പേരാണ് യുവാക്കളെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. സംഭവംനടന്ന കൃത്യമായ തീയതി വ്യക്തമല്ല.
മുംബൈ കല്യാണിലെ ഹില്‍ലൈന്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മലങ്കഡ് റോഡില്‍നിന്നാണ് ഈ വീഡിയോ എന്ന് വ്യക്തമായിട്ടുണ്ട്. ഈ യുവാക്കള്‍ മദ്യപിച്ചിരുന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. 

വീഡിയോ വൈറലായതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തിട്ടുണ്ട്. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും കൂടുതല്‍ നടപടിയെന്ന് പോലീസ് വ്യക്തമാക്കി. പൊതുറോഡുകളില്‍ ഇത്തരം വാഹന സ്റ്റണ്ടിങ് നിയമപരമായി നിരോധിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വര്‍ഷം മുംബൈയില്‍ സമാന രീതിയില്‍ അപകടരമായി വണ്ടിയോടിച്ച യുവാക്കളെ പോലീസ് പിടികൂടിയിരുന്നു.

Content Highlights: Dangerous Driving And Car Stunting On Road; Police File Case Against Youngsters