പൃഥ്വി ഷായും പിതാവും ബി.എം.ഡബ്ല്യു സിക്‌സ് സീരീസിനൊപ്പം | Photo: Social Media/PTI
യമഹ ലിബറോ ബൈക്കിന്റെ മുന്നില്‍ തന്റെ ക്രിക്കറ്റ് കിറ്റും വെച്ച് പിന്നില്‍ അച്ഛനെ മുറുക്കെ കെട്ടിപ്പിടിച്ചിരുന്ന യാത്ര ചെയ്ത ഒരു പയ്യന്‍, വര്‍ഷങ്ങള്‍ക്കിപ്പുറം ആ പിതാവിന് ആഡംബര വാഹനമായ ബി.എം.ബ്ല്യുവിന്റെ സിക്‌സ് സീരീസ് സമ്മാനമായി നല്‍കിയിരിക്കുകയാണ്. തന്റെ ചെറുപ്പകാലത്ത് അച്ഛനുമായി യാത്ര ചെയ്തതിന്റെയും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം യാത്ര ചെയ്യുന്ന വാഹനത്തിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ച് പിതാവിന് പിറന്നാള്‍ ആശംസിക്കുകയാണ് ക്രിക്കറ്റ് താരമായ പൃഥ്വി ഷാ.
ഏന്റെ ഏറ്റവും അടുത്ത കൂട്ടുകാരന്‍, അച്ഛന് പിറന്നാള്‍ ആശംസകള്‍ എന്ന കുറിപ്പോടെയാണ് ക്രിക്കറ്റ് താരം ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. അടുത്തിടെയാണ് പൃഥ്വി ആഡംബര സെഡാന്‍ വാഹനമായ ബി.എം.ഡബ്ല്യു സിക്‌സ് സീരീസ് സ്വന്തമാക്കിയത്. തന്റെ പിതാവിനുള്ള സമ്മാനമായാണ് ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനുപിന്നാലെയാണ് അദ്ദേഹം ഈ രണ്ട് ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
പൃഥ്വിയെ അദ്ദേഹത്തിന്റെ പിതാവ് ക്രിക്കറ്റ് പരിശീലനത്തിനായി കൊണ്ടുപോകുന്നതിന്റെ ചിത്രമാണ് ഒന്ന്. പെട്രോള്‍ ടാങ്കിന് മുകളില്‍ ബാറ്റ് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് കിറ്റുമായാണ് ബൈക്കിലെ യാത്ര. പുതിയ ബി.എം.ഡബ്ല്യു കാറിന് മുന്നില്‍ അച്ഛനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്നതാണ് രണ്ടാമത്തെ ചിത്രം. തന്റെ 14-ാം വയസില്‍ പ്രാദേശിക മത്സരത്തില്‍ 330 ബോളുകളില്‍ നിന്നായി 546 റണ്‍സ് നേടിയതിലൂടെ ശ്രദ്ധനേടി തുടങ്ങിയ താരമാണ് പൃഥ്വി ഷാ.
ബി.എം.ഡബ്ല്യു സിക്‌സ് സീരീസ് ജി.ടി വേരിയന്റാണ് പൃഥ്വി സ്വന്തമാക്കിയ വാഹനം. ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ അടിസ്ഥാനമാക്കി ഒരുങ്ങിയ ഈ വാഹനത്തെ സ്ലീക്ക് ഹെഡ്‌ലാമ്പുകളും എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും, ബി.എം.ഡബ്ല്യു സിഗ്നേച്ചര്‍ കിഡ്‌നി ഗ്രില്ലുമാണ് സ്റ്റൈലിഷാക്കുന്നത്. പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ ഈ വാഹനത്തിന്റെ അകത്തളം ആഡംബരമാക്കുന്നുണ്ട്.
2.0 ലിറ്റര്‍ പെട്രോള്‍-ഡീസല്‍, 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലാണ് ഈ വാഹനം വിപണിയില്‍ എത്തിയിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 258 പി.എസ്. പവറും 400 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ 190 പി.എസ്. പവറും 400 എന്‍.എം. ടോര്‍ക്കുമേകും. 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജില്‍ 265 പി.എസ്. പവറും 620 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..