ക്രാഷ് ടെസ്റ്റ് | Photo: Global NCAP
ഇന്ത്യന്‍ നിരത്തുകള്‍ക്ക് സുരക്ഷിതമായ വാഹനം എന്ന ക്യാംപയിനിന്റെ ഭാഗമായി ഇന്ത്യയില്‍ നിര്‍മിച്ച നാല് വാഹനങ്ങളാണ് അടുത്തിടെ ഗ്ലോബല്‍ എന്‍ക്യാപ് ഇടിപരീക്ഷയില്‍ പങ്കെടുത്തത്. എസ്.യു.വി. ശ്രേണിയില്‍ നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ എന്നിവയും സെഡാന്, ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹോണ്ട സിറ്റി, ജാസ് എന്നീ മോഡലുകളുമാണ് ഈ പരീക്ഷണത്തിന് ഇറങ്ങിയത്. മികച്ച മാര്‍ക്കോടെയാണ് ഈ വാഹനങ്ങള്‍ പരീക്ഷയെ അതിജീവിച്ചത്.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മികച്ച സുരക്ഷ ഉറപ്പാക്കി ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനങ്ങള്‍ കൈവരിച്ചിരിക്കുന്നത്. നിസാന്‍ മാഗ്നൈറ്റ് മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങും കുട്ടികളുടെ സുരക്ഷയില്‍ ടൂ സാറ്റര്‍ റേറ്റിങ്ങുമാണ് നേടിയത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 11.85 മാര്‍ക്കും കുട്ടികളുടേതില്‍ 49-ല്‍ 24.88 മാര്‍ക്കും നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് ഉറപ്പാക്കിയത്. രണ്ട് എയര്‍ബാഗ്, എ.ബി.എസ്. സംവിധാനവുമുള്ള മോഡലാണ് നിസാന്‍ ക്രാഷ് ടെസ്റ്റിന് ഇറക്കിയത്.
മാഗ്നൈറ്റിന്റെ പ്ലാറ്റ്ഫോമില്‍ തന്നെ ഒരുങ്ങിയിട്ടുള്ള റെനോയുടെ വാഹനമാണ് കൈഗര്‍. മുതിര്‍ന്നവരുടെ സുരക്ഷയില്‍ നാലും കുട്ടികളുടെ സുരക്ഷയില്‍ രണ്ടുമാണ് മാഗ്നൈറ്റിനും ലഭിച്ചിട്ടുള്ള റേറ്റിങ്ങ്. മുതിര്‍ന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ 17-ല്‍ 12.34 പോയന്റും കുട്ടികളുടേതില്‍ 49-ല്‍ 21.05 പോയന്റും നേടിയാണ് ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങ് സ്വന്തമാക്കിയത്. കൈഗറിന്റെയും അടിസ്ഥാന വകഭേദമാണ് ക്രാഷ് ടെസ്റ്റിനായി നിര്‍മാതാക്കള്‍ ഇറക്കിയത്.
ഹോണ്ടയുടെ പ്രീമിയം സെഡാന് വാഹനമായ സിറ്റിയും സുരക്ഷിത വാഹനമാണെന്ന് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചു. എന്നാല്‍, സിറ്റിയുടെ നാലാം തലമുറ മോഡലാണ് ടെസ്റ്റിന് വിധേയമായത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷയില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ഈ വാഹനത്തിന് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 12.03 പോയന്റ് ലഭിച്ചപ്പോള്‍ കുട്ടികളുടെ സുരക്ഷയില്‍ 49-ല്‍ 38.27 പോയന്റും സിറ്റി സ്വന്തമാക്കിയിട്ടുണ്ട്.
സമാനമായ നേട്ടമാണ് ജാസിനും ലഭിച്ചിട്ടുള്ളത്. മുതിര്‍ന്നവര്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ 17-ല്‍ 13.89 പോയന്റും കുട്ടികള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ 49-ല്‍ 31.54 പോയന്റും നേടി ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ജാസ് സ്വന്തമാക്കിയത്. ഐസോഫിക്സ്, ത്രീ പോയന്റ് സീറ്റ് ബെല്‍റ്റ് എന്നീ സംവിധാനങ്ങളുടെ അഭാവമാണ് ജാസിന് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങ് നഷ്ടപ്പെടുത്തിയതെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, സിറ്റിയില്‍ ഈ ഫീച്ചറുകള്‍ നല്‍കുന്നുണ്ട്.
Content Highlights: Crash test for four indian made vehicles, Global NCAP crash test, car safety rating
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..