കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച് ലോക്ക്ഡൗണ്‍ മേയ് 31-വരെ നീണ്ടത് കണക്കിലെടുത്ത് വാഹനങ്ങളുടെ സൗജന്യ സര്‍വീസും വാറണ്ടിയും ജൂണ്‍ 30 വരെ നീട്ടിനല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുക്കി. ലോക്ക്ഡൗണ്‍ നീണ്ടതോടെ രാജ്യത്തെ മറ്റ് വാഹനനിര്‍മാതാക്കളും സര്‍വീസും വാറണ്ടിയും നീട്ടിനല്‍കിയിട്ടുണ്ട്.
മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിക്കേണ്ടിയിരുന്ന വാഹനങ്ങളുടെ വാറണ്ടിയാണ് ജൂണ്‍ 30 വരെ നീട്ടിയിട്ടുള്ളത്. ഈ സമയത്ത് എക്സ്റ്റെന്റഡ് വാറണ്ടിയും പുതുക്കാം. ഈ രണ്ടര മാസത്തില്‍ സൗജന്യ സര്‍വീസ് നഷ്ടപ്പെട്ടവര്‍ക്ക് ലോക്ക്ഡൗണിന് ശേഷം ജൂണ്‍ 30 വരെ സര്‍വീസ് ലഭ്യമാക്കുമെന്നും മാരുതി അറിയിച്ചു.
ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ പ്രഖ്യാപിച്ച ഇളവുകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ 280 നഗരങ്ങളിലായി 570 ഔട്ട്ലെറ്റുകളാണ് മാരുതി തുറന്നിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ക്കും പ്രദേശിക ഭരണകൂടത്തിന്റെ നിര്‍ദേശങ്ങളുമനുസരിച്ചാണ് ഈ ഷോറൂമുകളുടെയും സര്‍വീസ് സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍.
ലോക്ക്ഡൗണ്‍ കാലത്ത് വാഹനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി മാരുതി ഏതാനും നിര്‍ദേശങ്ങളും പുറത്തിറക്കിയിരുന്നു. ഇത് മാരുതിയുടെ ഉപയോക്താക്കള്‍ക്ക് എസ്എംഎസ് ആയി അയച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് പ്രത്യേക കരുതല്‍ ഉറപ്പാക്കമെന്നാണ് മാരുതിയുടെ മുന്നറിയിപ്പ്.
ലോക്ക്ഡൗണ്‍ കാലത്ത് ഡീലര്‍മാര്‍ക്കും മികച്ച പിന്തുണയാണ് മാരുതി നല്‍കുന്നത്. ഡീലര്‍ഷിപ്പുകളിലെ ചെലവുകള്‍ക്കായി ആദ്യഘട്ടം 900 കോടി രൂപയാണ് മാരുതി നല്‍കിയിട്ടുള്ളത്. ടൊയോട്ട ഉള്‍പ്പെടെ രാജ്യത്തെ മിക്ക വാഹനനിര്‍മാതാക്കളും ഡീലര്‍ഷിപ്പുകള്‍ക്ക് കോവിഡ് പാക്കേജ് എന്ന പേരില്‍ ധനസഹായം നല്‍കിയിട്ടുണ്ട്.
Content Highlights:Covid-19; Maruti Extent Free Service and Warratny Till June 30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..