പ്രതീകാത്മക ചിത്രം | Photo: Kia Motors India
രാജ്യത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ കിയ മോട്ടോഴ്സും. ഇതിന്റെ ഭാഗമായി കിയയുടെ പ്ലാന്റ് സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ ആന്ധപ്രദേശിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്നതിനായി സംസ്ഥാന ദുരന്ത നിരവാരണ വിഭാഗത്തിന് അഞ്ച് കോടി രൂപയുടെ ധനസഹായം കൈമാറി.
കിയ മോട്ടോഴ്സ് നല്‍കിയിട്ടുള്ള പണം ആശുപത്രികളില്‍ ഒക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ്, വെന്റിലേറ്ററുകള്‍, ക്രെയോജനിക് ടാങ്കറുകള്‍, ഡി4 ടൈപ്പ് മെഡിക്കല്‍ ഗ്രേഡ് സിലിണ്ടറുകള്‍ തുടങ്ങി മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനുപുറമെ, കോവിഡ് പ്രതിരോധനത്തിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്നാണ് കിയ മോട്ടോഴ്സ് ഉറപ്പുനല്‍കിയിട്ടുള്ളത്.
കോവിഡ് രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതില്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ട്. കിയയുടെ ധനസഹായം ആരോഗ്യ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തുടര്‍ന്നും കിയയുടെ സഹകരണം ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചു.
കോവിഡിന്റെ ആദ്യഘട്ടത്തിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കിയ മുന്നിട്ടിറങ്ങിയിരുന്നു. രണ്ട് കോടി രൂപയുടെ ധനസഹായമാണ് കിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നത്. ദേശിയ ലോക്ഡൗണ്‍ കാലയളവിലും കിയ മോട്ടോഴ്സ് മികച്ച പ്രവര്‍ത്തനമാണ് നടത്തിയിട്ടുള്ളത്. കിയയയുടെ ഉപസ്ഥാപനമായ ഹ്യുണ്ടായിയും ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Content Highlights: Covid-19; Kia Motors Donates Rupees 5 Crore To Andhra Pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..