ഏപ്രില്‍ മാസം രണ്ട് മോഡലുകളുടെ അവതരണമാണ് ഹ്യുണ്ടായി പ്രഖ്യാപിച്ചിരുന്നത്. പ്രീമിയം സെഡാന്‍ വാഹനമായ വെര്‍ണയുടെ പുതിയ പതിപ്പും പ്രീമിയം എസ്‌യുവിയായ ടൂസോണിന്റെ പുതിയ മോഡലും. എന്നാല്‍, കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നുണ്ടായിരിക്കുന്ന അടച്ചിടല്‍ ഈ വാഹനങ്ങളുടെ വരവ് വൈകിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് 26-ഓടെ ഡീലര്‍ഷിപ്പുകളില്‍ ഈ വാഹനങ്ങള്‍ എത്തിത്തുടങ്ങുമെന്നും ഏപ്രില്‍ ആദ്യത്തോടെ ഔദ്യോഗിക അവതരണം നടക്കുമെന്നുമായിരുന്നു സൂചനകള്‍. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ ഈ വാഹനങ്ങളുടെ അവതരണം അനിശ്ചിതത്വത്തിലാണ്. അതേസമയം, പുതിയ വെര്‍ണയുടെ ബുക്കിങ്ങ് ഈ മാസം ആദ്യം തന്നെ ആരംഭിച്ചിട്ടുണ്ട്.
പുതിയ ഡിസൈന്‍ ശൈലിയില്‍ കണക്ടഡ് കാറായാണ് പുതിയ വെര്‍ണ എത്തുന്നത്. എയറോ ഡൈനാമിക്കാണ് ബോഡി. റേഡിയേറ്റര്‍ ഗ്രില്ല് കാസ്‌കേഡ് ഡിസൈനിലേക്ക് മാറിയിട്ടുണ്ട്. ഡിആര്‍എല്‍ ഉള്‍പ്പെടെ നല്‍കിയിട്ടുള്ള പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പ്, രൂപമാറ്റം വന്ന ഫോഗ് ലാമ്പ്, ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീലുകള്‍, മസ്‌കുലര്‍ ഭാവം കൈവരിച്ച ബമ്പറുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.
വെന്യുവിലും എലാന്‍ട്രയിലും നല്‍കിയിട്ടുള്ളതിന് സമാനമായ ബ്ലുലിങ്ക് സംവിധാനമാണ് ഈ വാഹനത്തിന്റെയും ഹൈലൈറ്റ്. സ്മാര്‍ട്ട് വാച്ചിലൂടെയും ബ്ലുലിങ്ക് ആപ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും. 45 കണ്‍ക്ടഡ് ഫീച്ചറുകളാണ് ഈ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഒരുക്കിയിട്ടുള്ളത്. മറ്റ് ഫീച്ചറുകള്‍ മുന്‍ മോഡലിലേത് തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.എസ്.6 ഡീസല്‍, പെട്രോള്‍ എന്‍ജിനുകളില്‍ വെര്‍ണ ലഭ്യമാണ്. 1.0 ലിറ്റര്‍ ടര്‍ബോ ജി.ഡി.ഐ. എന്‍ജിന്റെ കൂടെ 7 ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍, 1.5 ലിറ്റര്‍ ബി.എസ്.6 പെട്രോളിന് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഇന്റലിജന്റ് വേരിയബിള്‍ ട്രാന്‍സ്മിഷന്‍, 1.5 ലിറ്റര്‍ ബി.എസ്.6 ഡീസല്‍ വിത്ത് 6 മാനുവല്‍ ട്രാന്‍സ്മിഷന്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയും വെര്‍ണയിലുണ്ട്.
Source: India Car News
Content Highlights; Covid19; Hyundai Verna, Tucson Facelift Launch Delayed