കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പിന്തുണയുമായി ഹ്യുണ്ടായി കാര്‍സും രംഗത്ത്. കൊറോണ വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നെത്തിച്ചാണ് കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഹ്യുണ്ടായിയും പങ്കാളികളാകുന്നത്.
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. 25,000 പേര്‍ക്ക് ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്കാന് കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു.
ലോകത്തെ മുഴുവന്‍ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരേ പോരാടേണ്ട സമയമാണിത്. അതിനായി ഹ്യുണ്ടായി ഇന്ത്യ ഉയര്‍ന്ന സാങ്കേതികവിദ്യയിലുള്ള ടെസ്റ്റിങ്ങ് കിറ്റുകള്‍ കൊറിയയില്‍ നിന്ന് എത്തിക്കുകയാണ്. കിറ്റുകള്‍ ഇവിടെ എത്തിയാലുടനെ ഇത് ആശുപത്രികള്‍ക്ക് കൈമാറുമെന്നും ഹ്യുണ്ടായി എംഡി അറിയിച്ചു.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയിലെ വാഹന പ്ലാന്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്ലാന്റുകളില്‍ വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഹീന്ദ്ര, മാരുതി, ഹ്യുണ്ടായി, ടാറ്റ എന്നിവരോടാണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.
Content Highlights: Covid-19; Hyundai India Planning To Import Testing Kits From South Korea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..