-
കൊറോണയെന്ന മഹാമാരി രാജ്യത്ത് പിടിമുറുക്കുന്നത് കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സഹായവുമായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി. കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി രൂപീകരിച്ച പിഎം കെയേഴ്സിലേക്ക് ഏഴ് കോടി രൂപ സംഭവന ചെയ്താണ് ഹ്യുണ്ടായി പിന്തുണ അറിയിച്ചിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് പുറുമെ, തമിഴ്നാട് സര്‍ക്കാരിന്റെ സഹായനിധിയിലേക്ക് ഹ്യുണ്ടായി ഇന്ത്യ അഞ്ച് കോടി രൂപ സംഭവാന നല്‍കിയിരുന്നു. ഇതിനുപുറമെ, ഹ്യുണ്ടായിയുടെ ജന്മനാടായ ദക്ഷിണ കൊറിയയില്‍ നിന്ന് കോവിഡ്19 അഡ്വാന്‍സ്ഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് കിറ്റുകള്‍ എത്തിച്ച് ആരോഗ്യമന്ത്രാലയത്തിന് നല്‍കിയിട്ടുമുണ്ട്.
കൊറോണ വൈറസ് ബാധിതര്‍ക്കായി ഹ്യുണ്ടായി വെന്റിലേറ്റര്‍ നിര്‍മിക്കുമെന്ന് മുമ്പുതന്നെ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എയര്‍ ലിക്വിഡ് മെഡിക്കല്‍ സിസ്റ്റം എന്ന കമ്പനിയുമായി ഹ്യുണ്ടായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഹരിയാണ എന്നിവിടങ്ങളില്‍ പി.പി.ഇ., മാസ്ക്, മറ്റ് സുരക്ഷാ കിറ്റുകളും കമ്പനി നല്‍കിയിട്ടുണ്ട്.
സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാന്‍ ഹ്യുണ്ടായി പ്രതിജ്ഞബദ്ധമാണ്. രാജ്യം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയില്‍ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ സഹായനിധിയിലേക്ക് സംഭവാന നല്‍കിയതെന്ന് ഹ്യുണ്ടായി ഇന്ത്യ എംഡി, സിഇഒ എസ്.എസ്. കിം പറഞ്ഞു. ഇതിനുപുറമെ, കൂടുതല്‍ പിന്തുണ ഉറപ്പാക്കുമെന്നും ഹ്യുണ്ടായി അറിയിച്ചു.
Content Highlights: Covid-19; Hyundai India Donates 7 Crore Rupees To PM Cares
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..