കൊറോണ വൈറസ് മഹാമാരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ അഞ്ച് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് ഹ്യുണ്ടായി. കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ദുരന്തനിവാരണ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ നല്‍കുന്നത്.
ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാണശാല ചെന്നൈയിലെ ശ്രീപെരുമ്പതൂരാണ് സ്ഥിതി ചെയ്യുന്നത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഈ പ്ലാന്റ് അടച്ചിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഹ്യുണ്ടായി സര്‍ക്കാരിനെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചെത്തിയിരിക്കുന്നത്.
ഈ പ്രതികൂല സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഹ്യുണ്ടായി പ്രതിജ്ഞാബന്ധമാണ്. അതിന്റെ ഒരു തുടക്കമാണ് ഈ ധനസഹായം. രണ്ട് പതിറ്റാണ്ടിലേറയായി ഹ്യുണ്ടായിക്ക് ശക്തമായ പന്തുണയാണ് ഇവിടെ നിന്ന് ലഭിക്കുന്നതെന്നും ഹ്യുണ്ടായി ഇന്ത്യ സിഇഒ ആന്‍ഡ് എംഡി കിം അറിയിച്ചു.
ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും രോഗികളെയും സഹായിക്കുന്നതിനും ഹ്യുണ്ടായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനായി വെന്റിലേറ്ററിന്റെ മാതൃക തയാറാക്കുകയും ചെയ്തിരുന്നു. കൊറോണ വൈറസ് പരിശോധന വേഗത്തിലാക്കുന്നതിനായി ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകളും ഹ്യുണ്ടായി ഇന്ത്യയിലെത്തിക്കുന്നുണ്ട്.
Source: HT Auto
Content Highlights: Covid-19; Hyundai Donates Five Crore Rupees To Tamil Nadu Government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..