കോവിഡ്-19; മഹീന്ദ്രയുടെ നാഗ്പുര്‍, മുംബൈ, പൂനെ പ്ലാന്റുകള്‍ അടച്ചിടുന്നു


രാജ്യത്തുള്ള മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് മഹീന്ദ്ര അറിയിച്ചു.

കോവിഡ്-19 വൈറസ് രാജ്യത്താകമാനം അപകടകരമാം വിധം വ്യാപിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ മഹാരാഷ്ട്രയിലെ പ്ലാന്റുകള്‍ താത്കാലികമായി ഉത്പാദനം നിര്‍ത്തുന്നു. പൂനെ, മുംബൈ, നാഗ്പുര്‍ എന്നിവിടങ്ങളിലെ പ്ലാന്റുകളാണ് തിങ്കാളാഴ്ച മുതല്‍ അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.

മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം ആളുകളില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മുംബൈ, പുനെ നഗരങ്ങള്‍ സര്‍ക്കാര്‍ ഭാഗികമായി അടച്ചിരുന്നു. ഇതേതുടര്‍ന്നാണ് മഹീന്ദ്രയുടെ പ്ലാന്റുകളിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്. ഏത്ര ദിവസത്തേക്കാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തുന്നതെന്ന് അറിയിച്ചിട്ടില്ല.

ഇന്ത്യയിലെ മുന്‍നിര ബൈക്ക് നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഇറ്റാലിയന്‍-അമേരിക്കന്‍ വാഹനനിര്‍മാതാക്കള എഫ്‌സിഎ എന്നീ കമ്പനികള്‍ രണ്ട് ആഴ്ചത്തേക്ക് നിര്‍മാണം നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടാറ്റയുടെ പൂനെയിലെ പ്ലാന്റും ഒരാഴ്ച്ചത്തേക്ക് അടയ്ക്കുകയാണ് ശനിയാഴ്ച അറിയിച്ചിരുന്നു.

കോവിഡ്-19 വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും കണക്കിലെടുത്ത് മഹാരാഷ്ട്രയിലെ പ്ലാന്റുകളിലെ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നത്. രാജ്യത്തുള്ള മറ്റ് ഓഫീസുകളിലുള്ളവര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് മഹീന്ദ്ര അറിയിച്ചു.

അതേസമയം, മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര പ്ലാന്റുകളിലും മറ്റ് ഓഫീസുകളിലും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുകയും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് പോലുള്ളവ നിര്‍ദേശിച്ചിട്ടുമുണ്ടെന്നാണ് മഹീന്ദ്ര പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Content Highlights: Covid 19; Mahindra Shut Down Nagpur, Mumbai And Pune Manufacturing Plant From Monday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


death

1 min

യുവാവ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍: ഭാര്യയുടെ രീതികളില്‍ അസന്തുഷ്ടനെന്ന് കുറിപ്പ്

May 17, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented