ദക്ഷിണകൊറിയന്‍ ഉപകമ്പനിയായ സാങ് യോങ് മോട്ടോര്‍ കമ്പനിയില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള പദ്ധതി കൊറോണയുടെ പശ്ചാത്തലത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉപേക്ഷിച്ചു.
2019-ല്‍ ചരിത്രത്തിലെ വലിയ നഷ്ടം രേഖപ്പെടുത്തിയ സാങ് യോങ്ങിനെ ലാഭത്തിലാക്കാന്‍ മൂന്നുവര്‍ഷംകൊണ്ട് 3000 കോടിയോളം രൂപ നിക്ഷേപിക്കാനായിരുന്നു മഹീന്ദ്ര പദ്ധതിയിട്ടിരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍, പണലഭ്യതയും പണമൊഴുക്കും പരിശോധിച്ച ശേഷമാണ് പുതിയ നിക്ഷേപം ഇപ്പോള്‍ വേണ്ടെന്ന തീരുമാനത്തിലെത്തിയിരിക്കുന്നത്.
കമ്പനിയുടെ സ്ഥിതി വിലയിരുത്തുന്നതിനുചേര്‍ന്ന മഹീന്ദ്ര ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. സാങ് യോങ്ങിന് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ ഫണ്ട് കണ്ടെത്തുന്നതിന് മറ്റു വഴികള്‍ കണ്ടെത്തണമെന്നും ബോര്‍ഡ് നിര്‍ദേശിച്ചു.
Content Highlights: Corona Virus; Mahindra Drop The Plan To Invest In Ssangyong
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..