കൊറോണ വൈറസ് ബാധയും അതേതുടര്‍ന്നുണ്ടായ ലോക്ക്ഡൗണും മൂലം രാജ്യത്തെ എല്ലാ മേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഇതേതുടര്‍ന്ന് വാഹന ഡീലര്‍ഷിപ്പുകള്‍ക്കുണ്ടായ നഷ്ടം നികത്തുന്നതിനും മറ്റുമായി 1800 കോടി രൂപയുടെ കോവിഡ് പാക്കേജാണ് ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഡീലര്‍ഷിപ്പുകളുടെ പ്രധാന ചെലവുകളായ കെട്ടിട വാടക, വൈദ്യുതബില്‍, സ്റ്റാഫ് സാലറി തുടങ്ങിയവ നല്‍കുന്നതിനാണ് പ്രധാനമായും പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനങ്ങളുടെ ഉത്പാദനവും ട്രാന്‍സ്‌പോര്‍ട്ടേഷനും നിലച്ചത് ഡീലര്‍ഷിപ്പുകള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കുമെന്നാണ് വാഹന നിര്‍മാതാക്കളുടെ വിലയിരുത്തല്‍.
ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പന തടസപ്പെട്ടത് ഡീലര്‍മാരെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മാര്‍ച്ച് 31-ന് അവസാനിപ്പിക്കേണ്ടിയിരുന്ന ബിഎസ്-4 വാഹനങ്ങളുടെ വില്‍പ്പന പത്ത് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. എന്നാല്‍, ഇതും ഡീലര്‍മാരുടെ നഷ്ടം നികത്താന്‍ പര്യാപ്തമല്ലെന്നും, ഇങ്ങനെ ഉണ്ടാകുന്ന നഷ്ടം പങ്കുവയ്ക്കാനും ആലോചിക്കുന്നതായി നിര്‍മാതാക്കള്‍ അറിയിച്ചു.
ഡീലര്‍ഷിപ്പുകളെ സഹായിക്കാന്‍ ടൊയോട്ട കഴിഞ്ഞ ദിവസം കോഡിഡ് പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഡീലര്‍ പങ്കാളികളുടെ വ്യക്തിഗത ഡീലര്‍ ഓവര്‍ഹെഡ്ഡുകളെ അടിസ്ഥാനമാക്കി ഏകദേശം 38 മുതല്‍ 75 ദിവസം വരെ പരിരക്ഷ, ഈ അപകടകരമായ സമയങ്ങളില്‍ നിലനില്‍ക്കാന്‍ സഹായിക്കുന്ന പണമൊഴുക്കിന് പിന്തുണ നല്‍കുക എന്നിവയാണ് ഈ പാക്കേജിലൂടെ പ്രധാനമായി ഉറപ്പുവരുത്തുക.
കോവിഡ് പാക്കേജ് ഏതെങ്കിലും ഡീലര്‍ ക്ലെയിമുകള്‍ ഉടനടി തീര്‍പ്പാക്കുന്നത് മുതല്‍ ഡീലര്‍ സ്റ്റോക്കിലെ വാഹനങ്ങള്‍ക്കുള്ള ഇന്‍വെന്ററി പലിശ സബ്‌സിഡി, സ്‌പെയര്‍ പാര്‍ട്‌സ് പേമെന്റ് മാറ്റിവയ്ക്കല്‍, മറ്റ് പിന്തുണകള്‍ എന്നിവ ഉള്‍പ്പെടുന്നു. കൂടാതെ, അഭൂതപൂര്‍വമായ ഈ സാഹചര്യത്തില്‍ ഇന്‍വെന്ററി ഫണ്ടിങ് പലിശ ഒറ്റത്തവണ കുറയ്ക്കുന്നതിനായി ടൊയോട്ട അതിന്റെ ധനകാര്യ പങ്കാളികളുമായി പ്രവര്‍ത്തിക്കുന്നുണ്ട്.
Source: ET Auto
Content Highlights: Corona Lock Down; Vehicle Manufactures Announce 1800 Crore Package For Dealers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..