കൊറോണ ലോക്ക്ഡൗണ്‍; സര്‍വീസും വാറണ്ടിയും ഒരു മാസത്തേക്ക് നീട്ടിനല്‍കി നിസാന്‍


വാഹനം പരിപാലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നിസാന്റെ വെബ്‌സൈറ്റ്, സമൂഹമാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കിയിട്ടുണ്ട്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ വാഹനങ്ങളുടെ സര്‍വീസ് മുടങ്ങുകയും വാറണ്ടിയും അവസാനിക്കുകയും ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് സഹായവുമായി നിസാന്‍ ഇന്ത്യ. ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ നഷ്ടപ്പെട്ട സൗജന്യ സര്‍വീസ് ചെയ്യുന്നതിനായി ലോക്ക്ഡൗണിന് ശേഷം ഒരുമാസം സമയം അനുവദിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

അതേസമയം, ലോക്ക്ഡൗണ്‍ തുടങ്ങത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്ക് കൂടി വാറണ്ടി നീട്ടിനല്‍കുന്നുണ്ട്. ഈ കാലഘട്ടത്തില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ക്ക് എക്‌സ്‌റ്റെന്റഡ് വാറണ്ടി എടുക്കുന്നതിനുള്ള സംവിധാനങ്ങളും നിസാന്‍ ഒരുക്കുയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വൈറസ് വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കല്‍ ഉറപ്പാക്കുന്നതിനും ലോക്ക്ഡൗണിനെയും തുടര്‍ന്ന് രാജ്യത്തുടനീളമുള്ള നിസാന്‍ ഷോറൂമുകളും നിസാന്റെ പ്ലാന്റും അടഞ്ഞുകിടക്കുകയാണ്. എന്നാല്‍, കമ്പനി ഒരുക്കിയിട്ടുള്ള എമര്‍ജന്‍സി റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം.

ലോക്ക്ഡൗണ്‍ കാലത്ത് വാഹനം പരിപാലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സമൂഹമാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കിയിട്ടുണ്ട്. നിസാന് പുറമെ, ഇന്ത്യയിലെ മറ്റ് വാഹനനിര്‍മാതാക്കളും വാഹനങ്ങളുടെ സര്‍വീസിനും വാറണ്ടിക്കും സമയം നീട്ടി നല്‍കിയിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം രണ്ടുമാസം വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.

Content Highlights: Corona Lock Down; Nissan Extend Free Service and Warranty

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented