സമ്മാനമായി ലഭിച്ച ബി.എം.ഡബ്ല്യു കാറുകൾക്ക് മുന്നിൽ ജീവനക്കാർ | Photo: Social Media
തൊഴിലിടങ്ങളില്‍ ഒരു ജീവനക്കാരന്റെ കഠിനാധ്വാനവും വിശ്വസ്തതയും അംഗീകരിക്കപ്പെടുന്നത് ഏറെ സന്തോഷം പകരുന്ന ഒന്നാണ്. ഇതിനൊപ്പം സ്വപ്ന തുല്യമായ സമ്മാനങ്ങളും കൂടി ആകുമ്പോള്‍ അത് ഇരട്ടിമധുരമാണ്. ഇത്തരത്തില്‍ കമ്പനിയോട് ഏറ്റവും കൂറും ആത്മാര്‍ഥയും കാണിച്ച അഞ്ച് ജീവനക്കാരെ ഒരു കോടി രൂപ വില മതിക്കുന്ന ബി.എം.ഡബ്ല്യു ആഡംബര കാറുകള്‍ സമ്മാനമായി നല്കി ആദരിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു കമ്പനി.
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിസ്ഫ്ളോ എന്ന ഐ.ടി. കമ്പനിയാണ് അഞ്ച് ജീവനക്കാര്‍ക്ക് ബി.എം.ഡബ്ല്യുവിന്റെ ഫൈവ് സീരീസ് ആഡംബര സെഡാന് സമ്മാനമായി നല്‍കിയിരിക്കുന്നത്. പത്താം വാര്‍ഷികം ആഘോഷിക്കുന്ന കമ്പനിയുടെ തുടക്കം മുതല്‍ ജോലി ചെയ്ത് വരുന്നവരെയാണ് സ്വപ്നതുല്യമായ സമ്മാനം നല്കി ആദരിച്ചത്. 80 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപ വരെ വിലയുള്ള വാഹനമാണ് ഓരോരുത്തര്‍ക്കും സമ്മാനമായി നല്‍കിയത്.
കിസ്ഫ്ളോയുടെ സ്ഥാപകനായ സുരേഷ് സംബന്തമാണ് കമ്പനിയുടെ മുതിര്‍ന്ന ജീവനക്കാര്‍ക്ക് സമ്മാനം കൈമാറിയത്. വൈസ് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രന്, ചീഫ് പ്രൊഡക്ട് ഓഫീസര്‍ ദിനേഷ് വരദരാജന്, പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടര്‍ കൗശിക്രം കൃഷ്ണസായി, എന്‍ജിനീയറിങ്ങ് വിഭാഗം ഡയറക്ടര്‍മാരായ വിവേക് മധുരൈ, ആദി രാമനാഥന് എന്നീ അഞ്ച് ജീവനക്കാര്‍ക്കാണ് നീലയും കറുപ്പം നിറങ്ങളിലുള്ള ബി.എം.ഡബ്ല്യു 5 സീരീസ് സമ്മാനിച്ചത്.
അപ്രതീക്ഷിത സമ്മാനമായാണ് ഈ വാഹനങ്ങള്‍ ഇവരുടെ കൈകളിലെത്തിയിരിക്കുന്നത്. ചെന്നൈയിലെ ട്രേഡ് സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇവര്‍ക്കുള്ള സമ്മാനങ്ങള്‍ ഇവിടേക്ക് എത്തിയത്. തന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും കൂടെ നിന്നവരാണ് ഇവരെന്നും, ആഡംബര വാഹനത്തില്‍ കുറഞ്ഞ സമ്മാനമൊന്നും ഇവര്‍ക്ക് നല്കാന് സാധിക്കില്ലെന്നുമാണ് വാഹനം കൈമാറി കൊണ്ട് കമ്പനിയുടെ സ്ഥാപകന്‍ അഭിപ്രായപ്പെട്ടത്.
ജീവനക്കാര്‍ക്ക് ബി.എം.ഡബ്ല്യു 5 സീരീസ് സമ്മാനിച്ച കമ്പനിയുടെ സ്ഥാപകനായ സുരേഷ് സംബന്ധം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ബി.എം.ഡബ്ല്യു 6 സീരീസാണ് ഉപയോഗിക്കുന്നത്. ബി.എം.ഡബ്ല്യുവിന്റെ ആഡംബര സെഡാന് ശ്രേണിയിലെ മികച്ച മോഡലുകളില്‍ ഒന്നാണ് 5 സീരീസ്. 2.0, 3.0 ഡീസല്‍ എന്‍ജിനുകളിലും 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ഈ വാഹനം എത്തുന്നത്. ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് രണ്ട് മോഡലുകളിലും ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: Company owner gifts BMW 5series luxury cars to employees, kissFlow, BMW 5 Series
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..