കൊച്ചിയിൽ മെഴ്സിഡീസ് ബെൻസിന്റെ ഫ്രാഞ്ചൈസിയായ കോസ്റ്റൽ സ്റ്റാറിന്റെ അവതരണ വേളയിൽ മാനേജിങ് ഡയറക്ടർ തോമസ് അലക്സും ചെയർമാൻ യശ്വന്ത് ജഭാഖും. | Photo:Coastal Star
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്സിഡസ് ബെന്‍സിന്റെ കേരളത്തിലെ പുതിയ സെയില്‍സ് ആന്‍ഡ് സര്‍വീസ് ഫ്രാഞ്ചൈസിയായി കോസ്റ്റല്‍ സ്റ്റാര്‍ കൊച്ചിയിലും തിരുവനന്തപുരത്തും പ്രവര്‍ത്തനം ആരംഭിച്ചു. സേവനവും വില്‍പ്പനയും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി മെയ് മാസത്തോടെ നെട്ടൂരില്‍ 50,000 ചതുരശ്ര അടി വിസ്തൃതിയില്‍ സംയോജിത സെയില്‍സ് ആന്‍ഡ് സര്‍വീസ് സെന്റര്‍ തുറക്കാനാണ് കോസ്റ്റല്‍ സ്റ്റാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ആഡംബര ഓട്ടോമോട്ടീവ് റീട്ടെയില്‍ മേഖലയില്‍ 25 വര്‍ഷത്തെ പാരമ്പര്യമുള്ള മാഹാവീര്‍ ഗ്രൂപ്പിന്റെ ഭാഗമാണ് മെഴ്സിഡസ് ഫ്രാഞ്ചൈസിയായ കോസ്റ്റല്‍ സ്റ്റാര്‍. യശ്വന്ത് ജഭാഖ്, വികാസ് ജഭാഖ് എന്നിവരുടെ നേതൃത്വത്തിലാണ് മഹാവീര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം. അതേസമയം, ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചര്‍ മേഖലയില്‍ രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന മലയാളി കൂടിയായി തോമസ് അലക്സിന്റെ പങ്കാളിത്തത്തോടെയാണ് കോസ്റ്റൽ സ്റ്റാര്‍ കേരളത്തിലെത്തിയിരിക്കുന്നത്.
2021 ഡിസംബറിലാണ് കോസ്റ്റല്‍ സ്റ്റാര്‍ കേരളത്തിലേക്കുള്ള പ്രവര്‍ത്തനം പ്രഖ്യാപിച്ചത്. വരവ് അറിയിച്ച് 100 ദിവസത്തിനുള്ളില്‍ 100 ബുക്കിങ്ങുകളും ആയിരം കാറുകളുടെ സര്‍വീസും നടത്താനായെന്നാണ് മാനേജിങ്ങ് ഡയറക്ടര്‍ തോമസ് അലക്സ് അവകാശപ്പെടുന്നത്. വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിതരണത്തിനുമായി കൊച്ചി ലേ മെറിഡിയനില്‍ താത്കാലിക പോപ്പ്അപ്പ് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃക്കാക്കര, വേളി എന്നിവിടങ്ങളില്‍ സര്‍വീസ് സെന്ററുകളുമുണ്ട്.
മെഴ്സിഡസ് ബെന്‍സ് പുതുതായി അവതരിപ്പിച്ച ആഗോള ആശയമായ MAR2020-യെ അടിസ്ഥാനമാക്കി ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിസൈന്‍ ആര്‍ക്കിടെക്ചര്‍, നൂതന ഘടന, ഡിജിറ്റലൈസേഷന് തുടങ്ങിയ ഉള്‍പ്പെടുത്തിയുള്ള പുതിയ റീട്ടെയില്‍ അവതരണമാണ് ഷോറൂമുകളില്‍ ഒരുങ്ങുന്നത്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ കൊച്ചിയിലേയും സമീപ പ്രദേശങ്ങളിലെ വിപണികളിലേയും ഉപയോക്താക്കള്‍ക്ക് മെഴ്സിഡസ് എ.എം.ജി, മേബാക്ക് തുടങ്ങിയ ഉയര്‍ന്ന വാഹനങ്ങള്‍ പ്രദര്‍ശനത്തിനെത്തിക്കും.
Content Highlights: Coastal Star Mercedes -Benz new franchise partner in Kerala, Mercedes Benz Luxury Cars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..