ഹാച്ച്ബാക്കിനേയും എസ്.യു.വിയേയും വെല്ലുവിളിക്കാന്‍ സി3; ജൂലായി 20-നെത്തും


ഇന്ത്യന്‍ നിരത്തുകളെ സംബന്ധിച്ച് സി3 എന്ന വാഹനം പുതുമയാണെങ്കിലും ഈ വാഹനത്തിന്റെ മൂന്നാം തലമുറ മോഡലാണ് എത്തുന്നത്.

സിട്രോൺ സി3

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുന്ന രണ്ടാമത്തെ മോഡലായ സി3 ഹാച്ച്ബാക്ക് ജൂലായ് 20-ന് വിപണിയില്‍ എത്തും. ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ 90 ശതമാനവും പ്രാദേശികമായി നിര്‍മിച്ചാണ് സി3 നിരത്തുകളില്‍ എത്തുന്നതെന്നാണ് സിട്രോണ്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിച്ച സി3 ഹാച്ച്ബാക്കിന്റെ ബുക്കിങ്ങ് സിട്രോണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്സൈറ്റിലും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നിരത്തുകളെ സംബന്ധിച്ച് സി3 എന്ന വാഹനം പുതുമയാണെങ്കിലും ഈ വാഹനത്തിന്റെ മൂന്നാം തലമുറ മോഡലാണ് ഇന്ത്യന്‍ വിപണികള്‍ക്കായി എത്തുന്നത്. സിട്രോണിന്റെ മാതൃരാജ്യമായ ഫ്രാന്‍സിലും എതാനും യൂറോപ്യന്‍ രാജ്യങ്ങളിലും സി3 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ രണ്ട് തലമുറ മോഡലുകള്‍ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ സി3 ലാറ്റിന്‍ അമേരിക്കന്‍, ആസിയാന്‍ രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുമെന്നാണ് വിവരം.

സി5-ന്റെ ബേബി പതിപ്പ് എന്നാണ് സി3-യുടെ വിശേഷണം. സിട്രോണ്‍ ജീന്‍ ഉള്‍ക്കൊണ്ടുള്ള ഡിസൈനിങ്ങാണ് സി3-യിലും നല്‍കിയിട്ടുള്ളത്. ഗ്രില്ലായി മാറുന്ന ലോഗോ, രണ്ട് ഡി.ആര്‍.എല്‍. സ്ട്രിപ്പുകള്‍, ആകര്‍ഷകമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഹാലജന്‍ ഹെഡ്ലാമ്പ്, വലിപ്പമുള്ള എയര്‍ഡാം, ഫോഗ്‌ലാമ്പ് എന്നിവയാണ് മുഖത്തുള്ളത്. എല്‍.ഇ.ഡി. ലൈറ്റുകളെ പൂര്‍ണമായും ഒഴിവാക്കിയാണ്‌ ടെയ്ല്‍ലാമ്പ് ഒരുക്കിയിരിക്കുന്നത്. ഹാച്ച്ഡോറിന്റെ ഒത്ത നടുക്കായി സിട്രോണ്‍ ബാഡ്ജിങ്ങും ലോഗോയും നല്‍കിയാണ് പിന്‍ഭാഗം അലങ്കരിച്ചിരിക്കുന്നത്.

വളരെ സിംപിള്‍ ആണ് അകത്തളവും. ഡ്രൈവറെയും യാത്രക്കാരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഫീച്ചറുകളുടെ അതിപ്രസരമില്ലെന്ന് സാരം. 10 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓറഞ്ച് ആക്‌സെന്റുകള്‍ നല്‍കിയ ഡാഷ്‌ബോര്‍ഡ്, വലിപ്പം കുറഞ്ഞ സ്റ്റിയറിങ്ങ് വീല്‍, വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഏറ്റവും മികച്ച സപ്പോര്‍ട്ട് നല്‍കുന്ന ഫാബ്രിക് സീറ്റുകള്‍ എന്നിങ്ങനെയാണ് അകത്തലം ഒരുങ്ങിയിരിക്കുന്നത്.

1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് സി3 എത്തുന്നത്. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ 82 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉ്ത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഈ എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 110 പി.എസ്. പവറും 190 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലാണ് ടര്‍ബോ എന്‍ജിനൊപ്പം ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. രണ്ട് മോഡലിനൊപ്പവും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Content Highlights: Citroen India second model Citroen C3 will launch on july 20, Citroen C3

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented