ഫ്രഞ്ച് വാഹനനിര്‍മാതാക്കളായ ഗ്രൂപ്പ് പിഎസ്എയുടെ കീഴിലുള്ള സിട്രോണ്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനമായ സി5 എയര്‍ക്രോസ് എസ്യുവിയുടെ നിര്‍മാണം ആരംഭിച്ചു. 2019-ഫെബ്രുവരിയിലാണ് സിട്രോണിന്റെ ഇന്ത്യ പ്രവേശനം പ്രഖ്യാപിച്ചത്. 2020 സെപ്റ്റംബറില്‍ നിരത്തുകളിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊറോണ ഭീതിയെ തുടര്‍ന്ന് ഇത് 2021-ലേക്ക് നീട്ടിയിരുന്നു.
പരീക്ഷണാടിസ്ഥാനത്തിലുള്ള നിര്‍മാണമാണ് ആരംഭിച്ചിരിക്കുന്നത്. സി.കെ ബിര്‍ളയുടെ തമിഴ്നാട്ടിലെ തിരുവള്ളൂരിലുള്ള പ്ലാന്റിലാണ് ഈ വാഹനങ്ങളുടെ നിര്‍മാണം നടക്കുന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ അസംബിള്‍ ചെയ്തായിരിക്കും സിട്രോണ്‍ സി5 എയര്‍ക്രോസ് ഇന്ത്യയില്‍ എത്തുകയെന്നാണ് സൂചന. കുറഞ്ഞ യൂണിറ്റ് മാത്രമാണ് ഇപ്പോള്‍ നിര്‍മിക്കുക.
ഇന്ത്യയിലെ മിഡ് സൈസ് എസ്യുവി ശ്രേണിയിലേക്കായിരിക്കും സി5 എയര്‍ക്രോസ് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. സ്പോര്‍ട്ടി ഡിസൈനായിരിക്കും ഈ വാഹനത്തിന്റെ ഹൈലൈറ്റ്. രണ്ട് തട്ടുകളായുള്ള ഗ്രില്ലില്‍ രണ്ട് നിരകളായി നല്‍കിയിട്ടുള്ള എല്‍ഇഡി ഹെഡ്സലൈറ്റ്, ഡിആര്‍എല്‍, ഉയര്‍ന്ന ബോണറ്റ്, ഫ്ലോട്ടിങ് റൂഫ് എന്നിവയാണ് ഈ വാഹനത്തിന്റെ പുറമെയുള്ള പ്രത്യേകത.
ഇന്ത്യയില്‍ ഇന്നുള്ള ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ ഇന്റീരിയറായിരിക്കും സി5 എയര്‍ക്രോസില്‍ നല്‍കുക. ഇതിനൊപ്പം സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കും. ലെതര്‍ സീറ്റ്, സ്റ്റിയറിങ് വീല്‍ എന്നിവയും എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12 ഇഞ്ച് ഡിജിറ്റര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് എസി എന്നിവയാണ് അകത്തളത്തെ ഹൈലൈറ്റ്.
സിട്രോണ്‍ സി5ന്റെ എന്ജിന് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമായിരിക്കും ഈ വാഹനം എത്തുകയെന്നാണ് സൂചന. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ഗിയര്‍ബോക്സ്. 360 ഡിഗ്രി വിഷന്‍, ഇലക്ട്രിക് പാര്‍ക്കിങ് ബ്രേക്ക്, ഹില്‍ അസിസ്റ്റ്, സ്റ്റെബിലിറ്റി കണ്ട്രോള്, പാര്‍ക്ക് അസിസ്റ്റന്‍സ് തുടങ്ങിയവ ഈ വാഹനത്തില്‍ സുരക്ഷയൊരുക്കും.
Source: Autocar India
Content Highlights: Citroen C5 Aircross Trail Production Begins In India; Launch In 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..