പുത്തന്‍ ലുക്ക് പിടിക്കാന്‍ സി5 എയര്‍ക്രോസ്; പുതിയ മോഡലിന്റെ വരവറിയിച്ച് സിട്രോണ്‍


മുഖഭാവത്തില്‍ അടിമുടി മാറ്റം വരുത്തിയാണ് എത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

സിട്രോൺ സി5 എയർക്രോസ് | Photo: Citroen.com

2021-ലാണ് സി5 എയര്‍ക്രോസ് എന്ന വാഹനവുമായി ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഹരിശ്രീ കുറിക്കുന്നത്. പ്രീമിയം വാഹനങ്ങളുടെ ശ്രേണിയിലേക്കായിരുന്നു സി5 എയര്‍ക്രോസിന്റെ വരവ്. വിദേശത്ത് നിന്ന് പാര്‍ട്‌സുകള്‍ ഇറക്കുമതി ചെയ്ത ഇന്ത്യയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്താണ് ഈ വാഹനം നിരത്തുകളില്‍ എത്തിച്ചത്. ഇന്ത്യയിലെ കുതിപ്പ് ഒരു വര്‍ഷം പിന്നിടുന്നതോടെ സി5 എയര്‍ക്രോസിന്റെ പുതിയ മോഡല്‍ എത്തിക്കാനുള്ള നീക്കത്തിലാണ് സിട്രോണ്‍.

പുതിയ സി5-ന്റെ വരവ് അറിയിക്കുന്ന ടീസര്‍ വീഡിയോ സിട്രോണിന്റെ ഔദ്യോഗിക സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മുഖഭാവത്തില്‍ അടിമുടി മാറ്റം വരുത്തിയാണ് എത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. വിദേശ വിപണിയില്‍ എത്തിയ പുതിയ സി5 എയര്‍ക്രോസിന് സമാനമായ ഡിസൈനിലായിരിക്കും ഇന്ത്യയിലെ മുഖംമിനുക്കിയ മോഡലും എത്തുകയെന്നാണ് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം, മാറ്റങ്ങള്‍ പൂര്‍ണമായും വെളിപ്പെടുത്താന്‍ നിര്‍മാതാക്കള്‍ തയ്യാറായിട്ടില്ല.

മുഖഭാവത്തിലെ മാറ്റം പ്രകടമാണ്. മുന്‍ മോഡലില്‍ സ്പ്ലിറ്റ് ഹെഡ്‌ലാമ്പാണ് നല്‍കിയിരുന്നതെങ്കില്‍ പുതിയ മോഡലില്‍ അത് സിംഗിള്‍ പീസ് റാപ്പ്എറൗണ്ട് ഹെഡ്‌ലാമ്പും എല്‍.ഇ.ഡി. ഡി.ആര്‍.എല്ലുമാണ് വന്നിട്ടുള്ളത്. ബമ്പറിലും മാറ്റം വരുത്തിയിട്ടുണ്ട്. വലിയ എയര്‍ഡാം നല്‍കിയതാണ് ലുക്കില്‍ പ്രധാനമാറ്റം നല്‍കുന്നത്. ഇതിനൊപ്പം എയറോഡൈനാമിക് ശേഷി ഉയര്‍ത്തുന്നതിനായി കൂടുതല്‍ വെന്റുകളും ഒരുക്കിയിട്ടുണ്ട്. പുതിയ അലോയിയും ടെയ്ല്‍ലാമ്പുകളും മാറ്റം പൂര്‍ണമാക്കുന്നുണ്ട്.

അകത്തളത്തിലുമുണ്ട് പുതുമകള്‍. 10 ഇഞ്ച് വലിപ്പമുള്ള പുതുക്കിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ഇതിനുതാഴെയായി ഡിസൈന്‍ മാറ്റം വരുത്തിയ എയര്‍ വെന്റുകളും ഒരുക്കിയിട്ടുണ്ട്. പാഡില്‍ ഷിഫ്റ്റ് ഉള്‍പ്പെടെയുള്ള സംവിധാനം നിലനിര്‍ത്തിയിട്ടുണ്ട്. കൂടുതല്‍ കുഷ്യനിങ്ങ് നല്‍കി സീറ്റുകള്‍ ആകര്‍ഷകമാക്കിയതിനൊപ്പം ഹീറ്റിങ്ങ് കൂളിങ്ങ് സംവിധാനവും നല്‍കിയിട്ടുണ്ട്. യു.എസ്.ബി. പോര്‍ട്ടുകളും വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനവും പുതിയ സി5 എയര്‍ക്രോസിലുമുണ്ട്.

2.0 ലിറ്റര്‍ ഡീഡസല്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന സി5-ന് കരുത്തേകുന്നത്. 177 ബി.എച്ച്.പിയാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. അതേസമയം, വിദേശ വിപണിയില്‍ നിന്ന് 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കുകയും പകരമായി 1.5 ലിറ്റര്‍ പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍ നല്‍കുകയും ചെയ്തിരുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഹ്യുണ്ടായി ടൂസോണ്‍, ഫോക്‌സ്‌വാഗണ്‍ ടിഗ്വാന്‍, സ്‌കോഡ കോഡിയാക് എന്നിവയാണ് സി5-ന്റെ എതിരാളുകള്‍.

Content Highlights: Citroen C5 Aircross facelift model will launch soon, Teaser released by citroen


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented