കാത്തിരുന്ന സിട്രോണ്‍ സി3 എത്തി; അദ്ഭുതപ്പെടുത്തുന്ന വിലയില്‍


ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ മൂന്നാം തലമുറ സി3-യാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്.

സിട്രോൺ സി3

ഹാച്ച്ബാക്ക്, സ്‌മോള്‍ എസ്.യു.വി. ശ്രേണികളില്‍ ഒരുപോലെ തിളങ്ങാനെത്തിയ സിട്രോണിന്റെ സി3-യുടെ വില പ്രഖ്യാപിച്ചു. എല്ലാം പ്രചനങ്ങളും കാറ്റില്‍ പറത്തി അദ്ഭുതപ്പെടുത്തുന്ന വിലയിലാണ് സി3 എത്തിയിരിക്കുന്നത്. അടിസ്ഥാന മോഡലായ 1.2 ലൈവ് മോഡലിന് 5.70 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന വകഭേദമായ 1.2 ലിറ്റര്‍ ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക് ടര്‍ബോ പെട്രോള്‍ മോഡലിന് 8.05 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില.

അതേസമയം, ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഇന്‍ഡ്രോടക്ടറി പ്രൈസാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. 1.2 ഫീല്‍ വേരിയന്റിന് 6.62 ലക്ഷം, 1.2 ഫീല്‍ വൈബ് പാക്കിന് 6.77 ലക്ഷം, 1.2 ഫീല്‍ ഡ്യുവല്‍ ടോണ്‍ 6.77 ലക്ഷം, 1.2 ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക് 6.92 ലക്ഷം എന്നിങ്ങനെയാണ് മറ്റ് വേരിയന്റിന്റെ വിലകള്‍. ആകര്‍ഷകമായ വാറണ്ടി പാക്കേജും സിട്രോണ്‍ നല്‍കുന്നുണ്ട്. രണ്ട് വര്‍ഷം അല്ലെങ്കില്‍ 40000 കിലോമീറ്ററാണ് സി3-യുടെ വാറണ്ടി. ആക്‌സസറികള്‍ക്ക് 12 മാസം അല്ലെങ്കില്‍ 10,000 കിലോമീറ്റര്‍ വരെ വാറണ്ടി നല്‍കുന്നുണ്ട്.

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണിന്റെ മൂന്നാം തലമുറ സി3-യാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. സിട്രോണിന്റെ പ്രീമിയം വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനിങ്ങാണ് സി3-യിലും നല്‍കിയിട്ടുള്ളത്. ഗ്രില്ലായി മാറുന്ന ലോഗോ, രണ്ട് ഡി.ആര്‍.എല്‍. സ്ട്രിപ്പുകള്‍, ആകര്‍ഷകമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഹാലജന്‍ ഹെഡ്ലാമ്പ്, വലിപ്പമുള്ള എയര്‍ഡാം, ഫോഗ്ലാമ്പ് എന്നിവയാണ് മുഖത്തുള്ളത്. എല്‍.ഇ.ഡി. ലൈറ്റുകളെ പൂര്‍ണമായും ഒഴിവാക്കിയാണ് ടെയ്ല്‍ലാമ്പ് ഒരുക്കിയിരിക്കുന്നത്.

ലാളിത്യം നിറയുന്ന ഡിസൈനാണ് അകത്തളത്തില്‍ ഒരുങ്ങിയിരിക്കുന്നത്. ഡ്രൈവറെയും യാത്രക്കാരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഫീച്ചറുകളുടെ അതിപ്രസരമില്ലെന്ന് സാരം. 10 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓറഞ്ച് ആക്‌സെന്റുകള്‍ നല്‍കിയ ഡാഷ്‌ബോര്‍ഡ്, വലിപ്പം കുറഞ്ഞ സ്റ്റിയറിങ്ങ് വീല്‍, വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഏറ്റവും മികച്ച സപ്പോര്‍ട്ട് നല്‍കുന്ന ഫാബ്രിക് സീറ്റുകള്‍ എന്നിങ്ങനെയാണ് അകത്തലം ഒരുങ്ങിയിരിക്കുന്നത്.

1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് സി3 എത്തുന്നത്. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ 82 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉ്ത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഈ എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 110 പി.എസ്. പവറും 190 എന്‍.എം. ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവലാണ് ടര്‍ബോ എന്‍ജിനൊപ്പം ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Citroen C3 launched in India, Price Starts from 5,70 Lakhs

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented