കാത്തിരിപ്പ് ഇനി മണിക്കൂറുകള്‍ മാത്രം; സിട്രോണ്‍ സി3 നാളെ മുതല്‍ ഇന്ത്യന്‍ നിരത്തുകളില്‍ | Video


കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിച്ച സി3 ഹാച്ച്ബാക്കിന്റെ ബുക്കിങ്ങ് സിട്രോണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ആരംഭിച്ചിട്ടുണ്ട്.

സിട്രോൺ സി3

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ 'സിട്രോണി'ന്റെ ഹാച്ച്ബാക്കായ 'സി3' ജൂലായ് 20-ന് ഇന്ത്യന്‍ നിരത്തുകളിലെത്തും. കമ്പനി ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്ന രണ്ടാമത്തെ വാഹനമാണിത്. 90 ശതമാനവും പ്രാദേശികമായാണ് നിര്‍മിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് ഈ കാറിന്. കഴിഞ്ഞ മാസം പ്രദര്‍ശനത്തിനെത്തിച്ച സി3 ഹാച്ച്ബാക്കിന്റെ ബുക്കിങ്ങ് സിട്രോണിന്റെ ഷോറൂമുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ആരംഭിച്ചിട്ടുണ്ട്.

ആഗോള നിരത്തുകളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ എത്തിയിട്ടുള്ള സിട്രോണിന്റെ മൂന്നാം തലമുറയാണ് ഇന്ത്യയില്‍ വരവിനൊരുങ്ങുന്നത്. സിട്രോണ്‍ ജീന്‍ ഉള്‍ക്കൊണ്ടുള്ള ഡിസൈനിങ്ങാണ് സി3-യിലും നല്‍കിയിട്ടുള്ളത്. ഗ്രില്ലായി മാറുന്ന ലോഗോ, രണ്ട് ഡി.ആര്‍.എല്‍. സ്ട്രിപ്പുകള്‍, ആകര്‍ഷകമായ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ഹാലജന്‍ ഹെഡ്‌ലാമ്പ്, വലിപ്പമുള്ള എയര്‍ഡാം, ഫോഗ്ലാമ്പ് എന്നിവയാണ് മുഖത്തുള്ളത്. എല്‍.ഇ.ഡി. ലൈറ്റുകളെ പൂര്‍ണമായും ഒഴിവാക്കിയാണ് ടെയ്ല്‍ലാമ്പ് ഒരുക്കിയിരിക്കുന്നത്.

വളരെ സിംപിള്‍ ആണ് അകത്തളവും. ഡ്രൈവറെയും യാത്രക്കാരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഫീച്ചറുകളുടെ അതിപ്രസരമില്ലെന്ന് സാരം. 10 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മാനുവല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓറഞ്ച് ആക്സെന്റുകള്‍ നല്‍കിയ ഡാഷ്ബോര്‍ഡ്, വലിപ്പം കുറഞ്ഞ സ്റ്റിയറിങ്ങ് വീല്‍, വളരെ കുറഞ്ഞ വിവരങ്ങള്‍ മാത്രം നല്‍കുന്ന ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഏറ്റവും മികച്ച സപ്പോര്‍ട്ട് നല്‍കുന്ന ഫാബ്രിക് സീറ്റുകള്‍ എന്നിങ്ങനെയാണ് അകത്തലം ഒരുങ്ങിയിരിക്കുന്നത്.

1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് എന്നീ രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് സി3 എത്തുന്നത്. 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് മൂന്ന് സിലിണ്ടര്‍ എന്‍ജിന്‍ 82 പി.എസ്. പവറും 115 എന്‍.എം. ടോര്‍ക്കുമാണ് ഉ്ത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഈ എന്‍ജിനൊപ്പം നല്‍കിയിട്ടുള്ള ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ 110 പി.എസ്. പവറും 190 എന്‍.എം. ടോര്‍ക്കുമേകും.

ആറ് സ്പീഡ് മാനുവലാണ് ടര്‍ബോ എന്‍ജിനൊപ്പം ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. രണ്ട് മോഡലിനൊപ്പവും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. 19.4-19.8 കിലോമീറ്ററായിരിക്കും ഇന്ധനക്ഷമത. ഈ വാഹനത്തിന്റെ വില ഉള്‍പ്പെടെയുള്ള വിവരമാണ് ജൂലായി 20-ന് പ്രഖ്യാപിക്കുന്നത്. സിട്രോണ്‍ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഈ സി3 ലാറ്റിന്‍ അമേരിക്കന്‍, ആസിയാന്‍ രാജ്യങ്ങളിലേക്കും കയറ്റി അയയ്ക്കുമെന്നാണ് വിവരം.


Content Highlights: Citroen C3 hatchback to launch on july 20, Citroen second model in India, Citroen India

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented