ചിപ്പ് ക്ഷാമത്തില്‍ നിന്ന് കരകയറാനായില്ല; ഡിസംബറില്‍ വാഹനനിര്‍മാണം കുറയുമെന്ന് മാരുതി സുസുക്കി


ചിപ്പുക്ഷാമത്തില്‍ നിന്ന് കരകയറിയെന്ന് ഒരുവേള അറിയിച്ചെങ്കിലും ഇപ്പോഴും പ്രതിസന്ധി തുടരുന്നുണ്ടെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് വാഹന-ഇലക്ട്രോണിക്‌സ് രംഗത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം. പുതുതലമുറ വാഹനങ്ങളുടെ നിര്‍മാണത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ ചിപ്പുകളുടെ വരവ് നിലച്ചതോടെ വാഹന നിര്‍മാണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ നിര്‍മാണം കുറയുമെന്ന് പ്രഖ്യാപിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി.

ചിപ്പുക്ഷാമത്തില്‍ നിന്ന് കരകയറിയെന്ന് ഒരുവേള അറിയിച്ചെങ്കിലും ഇപ്പോഴും പ്രതിസന്ധി തുടരുന്നുണ്ടെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഡിസംബര്‍ മാസത്തില്‍ വാഹനങ്ങളുടെ നിര്‍മാണം 20 ശതമാനം കുറയുമെന്നാണ് മാരുതി പറയുന്നത്. മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നല്‍കിയ ഫയലിങ്ങിലാണ് മാരുതി സുസുക്കി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവുമധികം വാഹനങ്ങള്‍ നിര്‍മിക്കുന്ന കമ്പനി മാരുതി സുസുക്കിയാണ്.

ഹരിയാണയിലും ഗുജറാത്തിലുമാണ് മാരുതിയുടെ വാഹന നിര്‍മാണ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ രണ്ട് സ്ഥലങ്ങളിലും നിര്‍മാണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വാഹനങ്ങളില്‍ നല്‍കുന്ന ഇലക്ട്രോണിക് ഫീച്ചറുകള്‍ക്കായാണ് സെമി കണ്ടക്ടര്‍ ചിപ്പുകള്‍ ഉപയോഗിക്കുന്നത്. ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ഇവയുടെ നിര്‍മാണം തടസപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ സാധാരണ ഉത്പാദനത്തിന്റെ 80 മുതല്‍ 80 ശതമാനം വരെയായിരിക്കും ഡിസംബര്‍ മാസത്തെ ഉത്പാദനമെന്നാണ് റിപ്പോര്‍ട്ട്.

ചിപ്പ് ക്ഷാമത്തെ തുടര്‍ന്ന് ഒക്ടോബര്‍, സെപ്റ്റംബര്‍ മാസത്തിലും മാരുതിയുടെ വാഹന നിര്‍മാണത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒക്ടോബര്‍ മാസത്തില്‍ നിര്‍മാണം 26 ശതമാനം ഇടിഞ്ഞ് 1.34 ലക്ഷവും സെപ്റ്റംബറില്‍ 51 ശതമാനം കുറഞ്ഞ് 81,278 യൂണിറ്റുമായിരുന്നു വാഹന നിര്‍മാണം. നവംബര്‍ മാസത്തിലും നിര്‍മാണത്തില്‍ കുറവുണ്ടായിട്ടുണ്ടെന്നാണ് വിവരം. നിര്‍മാണത്തില്‍ ഉണ്ടാകുന്ന കുറവ് വില്‍പ്പനയിലും പ്രതിഫലിക്കുന്നുണ്ടെന്നും വിലയിരുത്തലുകളുണ്ട്.

ആഗോള വിപണിയില്‍ നിലനില്‍ക്കുന്ന ചിപ്പ് ക്ഷമാം പല ശ്രേണിയിലുള്ള എല്ലാ വാഹന നിര്‍മാതാക്കളെയും കാര്യമായി ബന്ധിച്ചിട്ടുണ്ട്. പല വിദേശ വാഹന നിര്‍മാണ കമ്പനികളും ഇക്കാര്യം മുമ്പുതന്നെ അറിയിച്ചിരുന്നു. കാറുകളുടെ നിര്‍മാണത്തിന് പുറമെ, മറ്റ് പാസഞ്ചര്‍ വാഹനങ്ങള്‍, ത്രീ വീലറുകള്‍, ടൂ വീലറുകള്‍ എന്നിവയുടെ നിര്‍മാണത്തെയും ചിപ്പ് ക്ഷാമം പ്രതിസന്ധിയിലാക്കുന്നുണ്ട്. മറ്റ് വാഹനങ്ങളുടെ നിര്‍മാണം 2020 ഒക്ടോബറിനെ അപേക്ഷിച്ച് ഈ വാഹനം 22 ശതമാനം ഇടിഞ്ഞതായാണ് റിപ്പോര്‍ട്ട്.

Content Highlights: Chip shortage; Maruti Suzuki expects 20% decline in december production, Maruti cars


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented