ബി.എം.ഡബ്ല്യു ഐ.എക്സ്, നിതിൻ ഗഡ്കരി | Photo: carcrazy.india/ANI
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണത്തിന് ഏറ്റവുധികം ശ്രമിക്കുന്ന വ്യക്തി രാജ്യത്തിന്റെ ഉപരിതലഗതാഗത വകുപ്പ് മന്ത്രിയായ നിതിന്‍ ഗഡ്കരി തന്നെയാണെന്ന് നിസംശയം പറയാം. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, സി.എന്‍.ജി, ഫ്ളെക്സ് ഫ്യുവല്‍ തുടങ്ങിയ വാഹനങ്ങള്‍ക്കും അദ്ദേഹം വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ടൊയോട്ടയുടെ ആദ്യ ഇലക്ട്രിക് വാഹനമായ മിറായിലെ യാത്രയ്ക്ക് പിന്നാലെ ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനത്തിലെ അദ്ദേഹത്തിന്റെ യാത്രയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.
ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്.യു.വി. മോഡലായ ഐ.എക്സില്‍ ആയിരുന്നു മന്ത്രിയുടെ യാത്ര. നാഗ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിയാന് ആഗ്രോ ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാ ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിലായിരുന്നു മന്ത്രി നിതിന്‍ ഗഡ്കരി ഒരു പൊതുപരിപാടിയില്‍ പങ്കെടുത്താന്‍ എത്തിയത്. കാര്ക്രേസി എന്ന ഇന്‍സ്റ്റഗ്രാം ആക്കൗണ്ടിലൂടെയാണ് മന്ത്രി ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനത്തില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ബി.എം.ഡബ്ല്യുവിന്റെ ആദ്യ ഇലക്ട്രിക് വാഹനമായി ഐ.എക്സ് ഇന്ത്യയില്‍ എത്തിയത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 425 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുമെന്നതാണ് iX-ഇ.വിയുടെ ആകര്‍ഷണം. ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം നിര്‍മിച്ചിട്ടുള്ള അലുമിനിയം സ്പേസ് ഫ്രെയിമിലാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. ഡിസൈനില്‍ പുതുമ വരുത്തയിട്ടുണ്ടെങ്കിലും ബി.എം.ഡബ്ല്യുവിന്റെ സിഗ്നേച്ചര്‍ കിഡ്നി ഗ്രില്ല് iX-ലും നല്‍കിയിട്ടുണ്ട്. ക്യാമറ, സെല്‍സര്‍ തുടങ്ങിയുള്ള ഡ്രൈവര്‍ അസിസ്റ്റന്‍സ് സംവിധാനങ്ങളും ഗ്രില്ലില്‍ നല്‍കിയിട്ടുണ്ട്.
ബി.എം.ഡബ്ല്യുവിന്റെ പുതുതലമുറ ഇലക്ട്രിക് സാങ്കേതികവിദ്യയാണ് ഈ വാഹനത്തില്‍ ഉപയോഗിച്ചിട്ടുള്ളത്. വാഹനത്തിന്റെ ആക്സിലുകളിലായി രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് നല്‍കിയിട്ടുള്ളത്. 76.6 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കാണ് ഇതിലുള്ളത്. ആക്സിലുകളില്‍ നല്‍കിയിട്ടുള്ള രണ്ട് മോട്ടോറുകളും ചേര്‍ന്ന് 322 ബി.എച്ച്.പി. പവറും 630 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം, വിദേശത്ത് എത്തിയിട്ടുള്ള xDrive50-വേരിയന്റ് 503 ബി.എച്ച്.പി. പവറാണ് ഉത്പാദിപ്പിക്കുന്നത്.
നാല് ചാര്‍ജിങ്ങ് ഓപ്ഷനുകളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. 36 മണിക്കൂറില്‍ ബാറ്ററി നിറയുന്ന 2.3 kW ചാര്‍ജര്‍, 10.75 മണിക്കൂറില്‍ പൂര്‍ണമായും ബാറ്ററി നിറയുന്ന 7.4 kW ചാര്‍ജര്‍, 7.25 മണിക്കൂറില്‍ പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 11 kW ചാര്‍ജര്‍ എന്നിവയാണ് റെഗുലര്‍ ചാര്‍ജിങ്ങ് ഓപ്ഷനുകള്‍. 31 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് നിറയ്ക്കാന്‍ ശേഷിയുള്ള 150 kW ചാര്‍ജറുകളും ഈ വാഹനത്തില്‍ ഉപയോഗിക്കാമെന്നാണ് റിപ്പോര്‍ട്ട്. 1.16 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
Content Highlights: Central minister Nitin Gadkari travels in BMW iX Electric SUV, BMW iX, Nitin Gadkari
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..