പിന്നിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനൊരുങ്ങി കേന്ദ്രം; 'അതുക്കും മേലെ' ഡല്‍ഹി പോലീസ്!


.

കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളില്‍ പിന്‍നിര സീറ്റുകളിലും യാത്ര ചെയ്യുന്ന ആളുകള്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് എന്നാണ് സൂചനകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനം വരുന്നതിന് മുമ്പുതന്നെ നടപടിയുമായി ഇറങ്ങിയിരിക്കുകയാണ് ഡല്‍ഹി പോലീസ്. കഴിഞ്ഞ ദിവസം പോലീസ് നടത്തിയ വാഹന പരിശോധനയില്‍ സീറ്റ്‌ബെല്‍റ്റ് ധരിക്കാത്ത പിന്‍നിര യാത്രക്കാര്‍ക്കും പിഴ നല്‍കിയതായാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം കൊണാട്ട് പ്ലേസിന് സമീപമുള്ള ബരാഖംബ റോഡില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിന്നിലെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന 17 യാത്രക്കാരില്‍ നിന്ന് പിഴ ഈടാക്കിയതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ദിവസം പരിശോധനയില്‍ 41 ആളുകള്‍ക്കും പിഴ നല്‍കിയതായാണ് വിവരം. മോട്ടോര്‍ വാഹന നിയമം 194 ബി അനുസരിച്ച് 1000 രൂപയാണ് പിഴ ഈടാക്കുന്നത്. നിരത്തുകളില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നകിനായാണ് ഈ നീക്കമെന്നാണ് വിശദീകരണം.

മഹാരാഷ്ട്രയിലെ പാല്‍ഘറിലുണ്ടായ വാഹനാപകടത്തില്‍ വ്യവസായ പ്രമുഖന്‍ സൈറസ് മിസ്ത്രി മരിച്ചതിന് പിന്നാലെയാണ് പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള നിര്‍ദേശങ്ങള്‍ വന്ന് തുടങ്ങുന്നത്. ഇതിനുപിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പോലീസ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പിന്‍സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നതിന്റെ ആവശ്യകത സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാനും ആരംഭിച്ചിട്ടുണ്ട്.

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ 138(3) വകുപ്പ് അനുസരിച്ച് പാസഞ്ചര്‍ വാഹനങ്ങളുടെ മുന്നിലേയും പിന്നിലേയും സീറ്റുകളില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കിയാല്‍ 1000 രൂപ വരെ പിഴ ഈടാക്കാനും സാധിക്കും. എന്നാല്‍, പൊതുവെ ഭൂരിഭാഗം സ്ഥലങ്ങളിലും പിന്‍നിരയില്‍ യാത്ര ചെയ്യുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാറില്ല. വാഹന പരിശോധനകളിലും പോലീസ് ഇത് നിയമലംഘനമായി കണക്കാക്കിയിരുന്നില്ല.

പിന്നിലെ സീറ്റുകള്‍ ബെല്‍റ്റിനും വാണിങ്ങ് അലാറം നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. നിലവില്‍ മുന്‍നിരയിലെ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മാത്രമാണ് വാണിങ്ങ് നല്‍കുന്നത്. 2019 മുതലാണ് വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് അലാറം നിര്‍ബന്ധമാക്കിയത്. സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ മാത്രമേ എയര്‍ബാഗുകള്‍ വിന്യസിക്കൂവെന്നതിനാല്‍ തന്നെ പുതിയ നിയമം ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്ന നിര്‍ദേശവുമായി ബന്ധിപ്പിക്കുമെന്നും സൂചനയുണ്ട്.

Content Highlights: Central government planning rear passenger seat belt mandatory, Delhi police started give challan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented