കിഴക്കന്‍ ഡല്‍ഹിയില്‍ നിന്ന് മോഷണം പോയ വാഹനത്തിന്റെ ഉടമയ്ക്ക് 24 മണിക്കൂറിനകം അമിതവേഗത്തിന് ചലാന്‍ (പിഴ) വന്നു. ദേശീയപാത പത്തില്ക്കൂടി അതി വേഗത്തില്‍ പോയതിനാണ് ട്രാഫിക് പോലീസിന്റെ ചലാന്‍ വന്നത്. വെസ്റ്റ് വിനോദ് നഗറിലെ ആസ്പത്രിക്ക് സമീപം ഓഗസ്റ്റ് 24-ന് രാത്രി നിര്‍ത്തിയിട്ട കാറാണ് പിറ്റേന്ന് ഉച്ചമുതല്‍ കാണാതായത്.
ഒരു ദിവസത്തിന് ശേഷം കാറുടമയ്ക്ക് അമിതവേഗത്തിനുള്ള ചലാന്‍ മൊബൈല്‍ സന്ദേശമായി ലഭിച്ചു. മുണ്ട്കയ്ക്ക് സമീപം വാഹനം അതിവേഗത്തില്‍ പോയെന്നുകാട്ടിയാണ് ചലാന്‍. അത്യാവശ്യകാര്യമുണ്ടായിരുന്നതിനാല് റോഡരികില്‍ തന്നെ കാര്‍ പാര്‍ക്ക് ചെയ്ത് പോവുകയായിരുന്നു താനെന്ന് ഉടമയുടെ ഭാര്യ പറഞ്ഞു.
രാത്രി 9.45ന് റോഡില്‍ നിര്‍ത്തിയിട്ട വാഹനം പിറ്റേന്ന് ഉച്ചയ്ക്ക് വന്നുനോക്കിയപ്പോള്‍ കണ്ടില്ല. റോഡില്‍ പാര്‍ക്ക് ചെയ്തതിന് പോലീസ് എടുത്തുകൊണ്ടുപോയതാണെന്നുകരുതി ആദ്യം അക്കാര്യം അന്വേഷിച്ചു. എന്നാല്‍ അതല്ലസംഭവിച്ചതെന്ന് വ്യക്തമായി. അതിന് പിന്നാലെയാണ് അതിവേഗത്തിന് ചലാന്‍ വന്നത്.
മൊബൈല്‍ ഫോണ്‍, ഡ്രൈവിങ് ലൈസന്‍സ്, ഡെബിറ്റ് കാര്‍ഡ്, ആര്.സി. രേഖകള്‍, വോട്ടര്‍ ഐ.ഡി. കാര്‍ഡ് എന്നിവ വാഹനത്തിനകത്തുണ്ടായിരുന്നു. ഓഗസ്റ്റ് 25നാണ് ഓണ്‍ലൈനില്‍ എഫ്.ഐ.ആര്. ഫയല്‍ചെയ്തത്.
എന്നാല്‍ പിറ്റേന്ന് ചലാന്വന്നതോടെ പോലീസിന് വാഹനം കണ്ടെത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഉടമ. വാഹനം പാര്‍ക്ക് ചെയ്തതിന് എതിര്‍വശത്തുള്ള സി.സി.ടി.വി. ക്യാമറാദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും കാര്യമായി ഒന്നും ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
Content Highlights: Car Stolen; The next day, he was fined for Over speeding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..