പ്രതീകാത്മക ചിത്രം | Photo: Social Media
അമേരിക്കന്‍ വൈദ്യുതവാഹന നിര്‍മാണക്കമ്പനിയായ ടെസ്ലയ്ക്കുമുന്നേ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാന്‍ കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫിസ്കര്‍. നവംബറില്‍ പുറത്തിറക്കാനിരിക്കുന്ന 'ഓഷ്യന്‍' എന്ന എസ്.യു.വി. മോഡല്‍ ഇറക്കുമതി ചെയ്തുകൊണ്ടാകും ഫിസ്കറിന്റെ ഇന്ത്യന്‍ വിപണി പ്രവേശം.
രണ്ടാമത്തെ മോഡലായ 'പിയര്‍' തയ്വാന് കമ്പനിയായ ഫോക്സ്കോണുമായി ചേര്‍ന്ന് ഇന്ത്യയില്‍ ഉത്പാദിപ്പിക്കാനും പദ്ധതിയിടുന്നു. ഇതിനുമുന്നോടിയായി ഹൈദരാബാദില്‍ ടെക്നോളജി സെന്റര്‍ ആരംഭിക്കും. ഇതിനുള്ള നിയമനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ബി.എം.ഡബ്ല്യു സെഡ് 8, ആസ്റ്റണ്‍ മാര്ട്ടിന് ഡി.ബി.9 തുടങ്ങിയ കാറുകള്‍ ഡിസൈന്‍ ചെയ്തിട്ടുള്ള ഹെന്റിക് ഫിസ്കറുടെ ഉടമസ്ഥതയിലുള്ള വൈദ്യുതവാഹന കമ്പനിയാണ് ഫിസ്കര്‍. ഐ.എന്‍.സി.ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്. യു.എസ്., യൂറോപ്പ്, ചൈന വിപണികളില്‍ ഫോക്സ്കോണ്‍ ആണ് ഫിസ്കറിനായി വാഹനങ്ങള്‍ നിര്‍മിക്കുന്നത്.
2024-'25 സാമ്പത്തികവര്‍ഷത്തോടെ ഇന്ത്യയില്‍ ഉത്പാദനം തുടങ്ങാനാണ് ആലോചന. ടെസ്ല കാറുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ഉടമ ഇലോണ്‍ മസ്ക് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ ഉയര്‍ന്ന നികുതിയുടെ പേരില്‍ പദ്ധതി ഇനിയും പുറത്തുവിട്ടിട്ടില്ല.
Content Highlights: California based electric vehicle company Fisker planning launch EV in india, Tesla Cars
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..