30 മിനിറ്റില്‍ 80% ചാര്‍ജ്, 520 കിലോ മീറ്റര്‍ റേഞ്ച്; BYD e6 എം.പി.വി. ഇനി എല്ലാവർക്കും


പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനും ഫീച്ചറുകളുമായാണ് ഈ ഇലക്ട്രിക് മോഡലും എത്തിയിട്ടുള്ളത്.

ബി.വൈ.ഡി. ഇ6 | Photo: BYD

താനും ദിവസങ്ങള്‍ക്ക് മുമ്പാണ് ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ബി.വൈ.ഡി.(ബില്‍ഡ് യുവര്‍ ഡ്രീംസ്) ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് എസ്.യു.വി. ആറ്റോ-3 പ്രഖ്യാപിച്ചത്. എന്നാല്‍, ഈ വാഹനം എത്തുന്നതിന് മുമ്പ് തന്നെ ആദ്യമെത്തിയ എം.പി.വി. മോഡലായ ഇ6 സ്വകാര്യ വ്യക്തികള്‍ക്ക് ലഭ്യമാക്കുകയാണ് ബി.വൈ.ഡി. 2021-ല്‍ ഈ വാഹനം വിപണിയില്‍ എത്തിയിരുന്നെങ്കിലും വാണിജ്യ വാഹനമായി ഓടാന്‍ മാത്രമായിരുന്നു ഇതിന് അനുമതി നല്‍കിയിരുന്നത്.

ജി.എല്‍, ജി.എല്‍.എക്‌സ് എന്നീ രണ്ട് വേരിയന്റുകളുമായാണ് ബി.വൈ.ഡി. ഇ6 ഇപ്പോള്‍ എത്തിയിരിക്കുന്നത്. 29.15 ലക്ഷം രൂപയിലാണ് ഈ ഇലക്ട്രിക് എം.പി.വിയുടെ വില ആരംഭിക്കുന്നത്. ഇന്ത്യന്‍ വാഹന വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന ആദ്യ ഫുള്ളി ഇലക്ട്രിക് എം.പി.വിയാണ് ഇ6. വാണിജ്യ വാഹനമായും ഫ്‌ളീറ്റ് സര്‍വീസിനുമായി ഇ6 എത്തിയപ്പോള്‍ തന്നെ സ്വകാര്യ വ്യക്തികള്‍ക്കായി ഈ വാഹനം എത്തിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു.

ഉയര്‍ന്ന റേഞ്ചാണ് ഈ വാഹനത്തിന്റെ മുഖമുദ്രയായി നിര്‍മാതാക്കള്‍ ഉയര്‍ത്തി കാട്ടുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 415 മുതല്‍ 520 കിലോ മീറ്റര്‍ വരെ റേഞ്ചാണ് ഈ വാഹനം ഒരുക്കുന്നതെന്നാണ് ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ടെസ്റ്റ് സൈക്കിള്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ള ഡി.സി. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 35 മിനിറ്റിനുള്ളില്‍ 30 ശതമാനത്തില്‍നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനും സാധിക്കും.

ബി.വൈ.ഡി. ഇ6 എം.പി.വിയുടെ ഉയര്‍ന്ന വേരിയന്റായ ജി.എല്‍.എക്‌സ് 40 കിലോ വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനവുമായാണ് എത്തിയിട്ടുള്ളത്. രണ്ട് മണിക്കൂര്‍ ചാര്‍ജിങ്ങിലൂടെ ബാറ്ററി പൂര്‍ണമായും നിറയുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. അതേസമയം, റെഗുലര്‍ ചാര്‍ജര്‍ ഉപയോഗിച്ച് ബാറ്ററി നിറയാന്‍ ഏകദേശം 12 മണിക്കൂര്‍ സമയം വേണ്ടിവരുമെന്നുമാണ് വിലയിരുത്തലുകള്‍. എ.സി. ഫാസ്റ്റ് ചാര്‍ജിങ്ങ് സംവിധാനമാണ് ജി.എല്‍.എക്‌സിനെ താഴ്ന്ന വേരിയന്റില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.

ബി.വൈ.ഡിയുടെ ഇ-പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്. മറ്റ് ബാറ്ററി സാങ്കേതികവിദ്യകളെക്കാള്‍ സുരക്ഷിതമായ ബ്ലേഡ് ബാറ്ററി ടെക്‌നോളജിയിലാണ് ഇത് ഒരുങ്ങിയിട്ടുള്ളത്. 71.7 കിലോവാട്ട് ലിഥിയം അയേണ്‍ ഫോസ്ഫേറ്റ് ബാറ്ററിയാണ് ഈ എം.പി.വിയിലുള്ളത്. ഇതില്‍ നല്‍കിയിട്ടുള്ള സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ 95 ബി.എച്ച്.പി. പവറും 180 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് പരമാവധി വേഗത.

പുതുതലമുറ വാഹനങ്ങള്‍ക്ക് സമാനമായ ഡിസൈനും ഫീച്ചറുകളുമായാണ് ഈ ഇലക്ട്രിക് മോഡലും എത്തിയിട്ടുള്ളത്. പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും ടെയ്ല്‍ലാമ്പും വേറിട്ട ഡിസൈനിലുള്ള ഗ്രില്ലും റിയര്‍വ്യൂ മിററും, 17 ഇഞ്ച് വലിപ്പമുള്ള അലോയി വീല്‍ തുടങ്ങിയവയാണ് ഈ വാഹനത്തെ സ്റ്റൈലിഷാക്കുന്നത്. 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൈ-ഫൈ തുടങ്ങിയ ന്യൂജെന്‍ ഫീച്ചറുകളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: BYD e6 Electric MPV For Private Customers, Private customers can buy BYD e6


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented