ബാറ്ററി നിറയാന്‍ 1 മണിക്കൂര്‍, റേഞ്ച് 480 കി.മീ; ഇ.വി. ശ്രേണി പിടിക്കാന്‍ ചൈനയില്‍ നിന്ന് ആറ്റോ-3


ബിള്‍ഡ് യുവര്‍ ഡ്രീംസ് അഥവ ബി.വൈ.ഡി. എന്ന ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനി 2017 മുതല്‍ തന്നെ ഇന്ത്യയില്‍ ഉണ്ട്.

ബി.വൈ.ഡി. ആറ്റോ-3 | Photo: BYD Automotive

ബിൽഡ് യുവര്‍ ഡ്രീംസ് അഥവ ബി.വൈ.ഡി. എന്ന ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനി 2017 മുതല്‍ തന്നെ ഇന്ത്യയില്‍ ഉണ്ട്. അക്കാലത്ത് ഇലക്ട്രിക് ബസുകള്‍ മാത്രം നിര്‍മിച്ചിരുന്നത് കൊണ്ട് അധികമാരും അറിഞ്ഞിരുന്നില്ലെന്ന് മാത്രം. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം 2021 നവംബറില്‍ ഇ6 ഇലക്ട്രിക് എന്ന എം.പി.വി. എത്തിച്ചതോടെ കൂടുതല്‍ ബി.വൈ.ഡി. എന്ന കമ്പനി കൂടുതല്‍ അറിയപ്പെട്ട് തുടങ്ങുകയായിരുന്നു. ഇനി പാസഞ്ചര്‍ കാര്‍ ശ്രേണിയിലേക്കും ചുവടുവയ്ക്കാനുള്ള ഒരുക്കത്തിലാണ് ബി.വൈ.ഡി.

ആറ്റോ-33 എന്ന ഇലക്ട്രിക് എസ്.യു.വിയിലൂടെയാണ് ഇലക്ട്രിക് പാസഞ്ചര്‍ വാഹനശ്രേണിയിലേക്ക് ബി.വൈ.ഡിയുടെ പ്രവേശനം. ഈ വര്‍ഷത്തെ ഉത്സവ സീസണിന്റെ ഭാഗമായി സെപ്റ്റംബര്‍ മാസത്തോടെ ആറ്റോ-3 എസ്.യു.വി. വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഇലക്ട്രിക് എസ്.യു.വി. ശ്രേണിയിലെ കരുത്തന്‍മാരായ എം.ജി. ZS EV, ഹ്യുണ്ടായി കോന, വരവിനൊരുങ്ങിയിരിക്കുന്ന മഹീന്ദ്ര എക്‌സ്.യു.വി.400 എന്നിവയായിരിക്കും ആറ്റോ-3 യുടെ പ്രധാന എതിരാളികള്‍ എന്നാണ് വിവരം.

ലാളിത്യമുള്ള ഡിസൈനായിരുന്നു ബി.വൈ.ഡിയുടെ ആദ്യ വാഹനത്തിന്റെ മുഖമുദ്ര. ഇതേ ലാളിത്യം രണ്ടാം മോഡലിലേക്കും കൊണ്ടുവന്നിട്ടുണ്ട്. എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ് മാത്രമാണ് മുഖഭാവത്തിലെ ആഡംബരം. ക്രോമിയം സ്ട്രിപ്പ്, ഷാര്‍പ്പ് എഡ്ജുകള്‍ നല്‍കിയിട്ടുള്ളതും ഫൈബര്‍ എലമെന്റുകളും നല്‍കിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മുഖഭാവത്തിലുള്ളത്. 18 ഇഞ്ച് അലോയി വീലുകള്‍, സണ്‍റൂഫ്, സില്‍വര്‍ ഫിനീഷിങ്ങിലുള്ള റൂഫ് റെയില്‍ എന്നിവ ഈ വാഹനത്തിന്റെ വശകാഴ്ച മനോഹരമാക്കുന്നു.

മുന്‍ഭാഗത്തെത്താള്‍ സ്റ്റൈലിഷാണ് റിയര്‍ പ്രൊഫൈല്‍. വിന്‍ഡ് ഷീല്‍ഡിന് തൊട്ടുതാഴെയായി ബില്‍ഡ് യുവര്‍ ഡ്രീംസ് എന്ന ബാഡ്ജിങ്ങ് റേഞ്ച് റോവര്‍ വാഹനങ്ങളെ ഓര്‍മിപ്പിക്കും. ലൈറ്റ് സ്ട്രിപ്പിനാല്‍ ബന്ധിപ്പിച്ചിട്ടുള്ള എല്‍.ഇ.ഡി. ടെയ്ല്‍ലാമ്പ്, ഫ്‌ളാറ്റ് ആയിട്ടുള്ള ഹാച്ച്‌ഡോര്‍, ആറ്റോ ബാഡ്ജിങ്ങ്, മികച്ച ഡിസൈനില്‍ ഒരുക്കിയിട്ടുള്ളതും ക്ലാഡിങ്ങുകള്‍ ഉള്ളതുമായി റിയര്‍ ബമ്പര്‍ എന്നിവ പിന്‍ഭാഗത്തിന് അഴകേകും. ഷാര്‍ക്ക് ഫിന്‍ ആന്റിന പോലുള്ള ഫീച്ചര്‍ സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതാണ്.

ഫീച്ചറുകളുടെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും പുറമെ കാണിച്ച ലാളിത്യം പക്ഷെ അകത്തളത്തിലില്ല. ആഡംബര വാഹനങ്ങള്‍ക്ക് സമാനമായാണ് അകത്തളം ഒരുങ്ങിയിട്ടുള്ളത്. സ്റ്റൈലിഷായ ഡി കട്ട് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, തികച്ചും പുതുമയുള്ള എ.സി. വെന്റുകള്‍, 12.8 ഇഞ്ച് വലിപ്പമുള്ള റോട്ടേറ്റിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ആകര്‍ഷകമായ സീറ്റുകളും ഡോര്‍ പാഡുകളില്‍ നല്‍കിയിട്ടുള്ള ഫീച്ചറുകളും പ്രീമിയം വാഹനത്തെ ഓര്‍മപ്പെടുത്തുന്നതാണ്.

520 കിലോമീറ്റര്‍ റേഞ്ചിലൂടെയാണ് ഇ6 ഇലക്ട്രിക് ജനശ്രദ്ധ നേടിയത്. അതുപോലെ രണ്ടാമന്റെയും പ്രധാന സവിശേഷതകളിലൊന്ന്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 410 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന സ്റ്റാന്റേഡ് റേഞ്ച്, 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന എക്‌സ്റ്റെന്റഡ് റേഞ്ച് എന്നീ രണ്ട് പതിപ്പുകളിലാണ് ആറ്റോ-3 എത്തുന്നത്. 204 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും ബി.വൈ.ഡി. ബ്ലേഡ് ബാറ്ററിയുമാണ് ഈ വാഹനത്തില്‍ നല്‍കുന്നത്. ത്രീ പിന്‍ എ.സി, ടൈപ്പ്-2 എ.സി, 80kW ഡി.സി ഫാസ്റ്റ് ചാര്‍ജര്‍ തുടങ്ങിയവ ഇതില്‍ ഉപയോഗിക്കാം. ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ കുറഞ്ഞ സമയത്തില്‍ ബാറ്ററി നിറയുകയും ചെയ്യും.

Content Highlights: BYD Atto-3 electric suv to be launched in India before festival season, BYD Atto-3


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented