ഷ്ടവാഹനങ്ങള്‍ക്കായി ലക്ഷങ്ങളും കോടികളും പൊടിച്ച് ഭാഗ്യനമ്പറുകള്‍ സ്വന്തമാക്കുന്ന ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍, നമ്പറിനായി മുടക്കുന്ന പണം വാഹനത്തിന്റെ വിലയേക്കാള്‍ കൂടാറില്ല. ഇവിടെയാണ് ഇന്ത്യന്‍ വംശജനായ പ്രവാസി വ്യവസായി ബല്‍വിന്ദര്‍ സഹാനി തികച്ചും വ്യത്യസ്തനാകുന്നത്. 

തന്റെ ആഡംബര വാഹനങ്ങള്‍ക്ക് ഇഷ്ടനമ്പര്‍ ലഭിക്കാന്‍ അദ്ദേഹം പൊടിക്കുന്നത് വാഹനത്തിന്റെ വിലയുടെ എത്രയോ ഇരട്ടി തുകയാണ്. ദുബായിയില്‍ സ്ഥിരതാമസമാക്കിയ ബല്‍വിന്ദര്‍ തന്റെ രണ്ട് റോള്‍സ് റോയിസ് വാഹനങ്ങള്‍ക്ക് ഇഷ്ടനമ്പര്‍ ലഭിക്കാനായി മുടക്കിയത് 100 കോടിയിലധികം രൂപയാണ്. 

D5 എന്ന നമ്പറിനായാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ പണം മുടക്കിയത്. 33 മില്ല്യണ്‍ ദിര്‍ഹം ഏകദേശം 60 കോടി രൂപ മുടക്കിയാണ് അദ്ദേഹം ഈ നമ്പര്‍ സ്വന്തമാക്കിയത്. ഇതിനുമുമ്പ് O9 എന്ന നമ്പറിനായി അദ്ദേഹം 25 മില്ല്യണ്‍ ദിര്‍ഹം അതായത് 45.3 കോടി രൂപ മുടക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

യുഎഇ, കുവൈറ്റ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുന്ന ആര്‍എസ്ജി ഇന്റര്‍നാഷണല്‍ എന്ന പ്രൊപര്‍ട്ടി മാനേജ്‌മെന്റ് കമ്പനിയുടെ മേധാവിയാണ് ബല്‍വിന്ദര്‍ സഹാനി. റോള്‍സ് റോയിസിന്റെ കളക്ഷന്‍ ഉള്‍പ്പെടെ 100-ഓളോ ആഡംബര വാഹനങ്ങളുടെ ഉടമയാണ് ബല്‍വിന്ദര്‍ എന്നാണ് വിവരം.

വാഹനത്തിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നത് ദുബായിയില്‍ സ്റ്റാറ്റസിന്റെ ഭാഗമായാണ് കണക്കാക്കുന്നത്. 

Content Highlights: Businessman Spend Crores For Fancy Numbers