വാഹനത്തിന് 45.40 ലക്ഷം, നമ്പറിന് 8.80 ലക്ഷം; ലേലം വിളിച്ച് ഇഷ്ടനമ്പര്‍ നേടി കോട്ടയത്തെ വ്യാപാരി


സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുമെന്നതിനാല്‍ ഇത് നഷ്ടമായി കണക്കാക്കുന്നില്ലെന്ന് ടോണി പറയുന്നു.

ടോണി വർക്കിച്ചൻ പുതിയ കാറിനുസമീപം | ഫോട്ടോ: മാതൃഭൂമി

കോട്ടയം ജില്ലയില്‍ റെക്കോഡ് തുകയ്ക്ക് കാറിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കി യുവവ്യാപാരി. അയര്‍ക്കുന്നം കുടകശേരില്‍ വല്ല്യേരില്‍ ടോണി വര്‍ക്കിച്ചനാണ് 8.80 ലക്ഷം രൂപ ഫാന്‍സി നമ്പറിന് മുടക്കിയത്. കോട്ടയം അച്ചായന്‍സ് ജൂവലറി ഉടമയായ ടോണി വാങ്ങിയ കിയ കാര്‍ണിവല്‍ ലിമോസിന്‍ പ്ലസ് മോഡല്‍ കാറിന് കെ.എല്‍.05 എ.വൈ. 7777 എന്ന നമ്പറാണ് സ്വന്തമാക്കിയത്.

തന്റെ മുന്‍ വാഹനങ്ങളായ ജാഗ്വറിനും, കിയാ സെല്‍ടോസിനുമെല്ലാം ഉള്ള അതേ നമ്പരായ 7777 പുതിയ കാറിനും ബുക്കുചെയ്തിരുന്നു. നമ്പരിനായി ഒരാള്‍ക്കൂടി രംഗത്തുവന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് ഇ-ലേലം നടത്തി. ഇദ്ദേഹത്തിനൊപ്പം ഇതേ നമ്പരിനായി മത്സരിച്ചയാള്‍ എട്ടുലക്ഷം വരെ ലേലം വിളിച്ചു. ഒടുവില്‍ 8.80 ലക്ഷം രൂപയ്ക്ക് ടോണി വര്‍ക്കിച്ചന് ലേലം ഉറപ്പിച്ചു.

ഇതില്‍ 30,000 രൂപ അഡ്വാന്‍സ് തുകയും 8,50,000 രൂപ ലേലത്തുകയുമാണ്. 45.40 ലക്ഷംരൂപ മുടക്കിയാണ് പുതിയ വാഹനം ടോണി സ്വന്തമാക്കിയത്. സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കുമെന്നതിനാല്‍ ഇത് നഷ്ടമായി കണക്കാക്കുന്നില്ലെന്ന് ടോണി പറയുന്നു. കോട്ടയം നഗരത്തില്‍ ദിവസവും ഇരുനൂറില്‍പരം ആളുകള്‍ക്ക് സ്നേഹസ്പര്‍ശം എന്ന പേരില്‍ സൗജന്യമായി ഉച്ചഭക്ഷണവും നല്‍കുന്നുണ്ട്.

Content Highlights: Businessman spend 8.80 lakhs to get fancy number for his luxury suv, Kia carnival, Fancy number

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented