സോഹൻ റോയി റോൾസ് റോയിസ് ഗോസ്റ്റ് ഏറ്റുവാങ്ങുന്നു | Photo: Facebook/Sohan Roy
കേരളത്തിലെ യാത്രകള്‍ക്കായി റോള്‍സ് റോയിസിന്റെ ആഡംബര വാഹനമായ ഗോസ്റ്റ് സ്വന്തമാക്കി നിര്‍മാതാവും സംവിധായകനുമായ സോഹന്‍ റോയി. അദ്ദേഹത്തിന്റെ വാഹന ശേഖരത്തിലെ രണ്ടാമത്തെ റോള്‍സ് റോയിസ് മോഡലാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. ദുബായിയിലെ അദ്ദേഹത്തിന്റെ യാത്രകള്‍ക്കായി റോള്‍സ് റോയിസിന്റെ എസ്.യു.വി. മോഡലായ കള്ളിനന്‍ മുമ്പുതന്നെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
കൊച്ചിയിലെ സെക്കന്റ് ഹാന്‍ഡ് പ്രീമിയം കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് സോഹന്‍ റോയി തന്റെ രണ്ടാം റോള്‍സ് റോയിസ് സ്വന്തമാക്കിയത്. തന്റെ വാഹന നിരയിലേക്ക് പുതിയ ആഡംബര വാഹനമെത്തിയതിന്റെ സന്തോഷം സോഹന്‍ റോയി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഏരീസ് ഫാമിലിയിലേക്ക് ഒരു റോള്‍സ് റോയിസ് കൂടി എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്.

ആഡംബര സംവിധാനങ്ങള്‍ക്കൊപ്പം കരുത്തിലും ഏറെ മുന്‍പന്തിയിലുള്ള വാഹനമാണ് റോള്‍സ് റോയിസ് ഗോസ്റ്റ്. 6.6 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് റോള്‍സ് റോയിസ് ഗോസ്റ്റിന്റെ ഹൃദയം. ഈ എന്‍ജിന്‍ 563 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 4.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന ഈ വാഹനത്തിന് ആറ് കോടി രൂപയിലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്.

ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ആഡംബര എസ്.യു.വികളില്‍ ഒന്നായ കള്ളിനനാണ് അദ്ദേഹത്തിന്റെ ദുബായിയിലെ വാഹനം. റോള്‍സ് റോയിസ് വാഹനനിരയിലെ ആദ്യ എസ്.യു.വിയുമാണ് കള്ളിനന്‍. മികച്ച കരുത്ത് തന്നെയാണ് ഈ വാഹനത്തിന്റെയും മുഖമുദ്ര. 6.75 ലിറ്റര്‍ വി12 പെട്രോള്‍ എന്‍ജിനാണ് കള്ളിനന്റെ ഹൃദയം. ഇത് 571 ബി.എച്ച്.പി. പവറും 850 എന്‍.എം. ടോര്‍ക്കുമേകും. ഫോര്‍ വീല്‍ സംവിധാനത്തിനൊപ്പം എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.
Content Highlights: Business man Sohan Roy Buys Rolls Royce Ghost, Seconf Rolls Royce In His Garage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..