പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് സര്‍പ്രൈസ് ഗിഫ്റ്റ്; കിയ ഇ.വി.6 സമ്മാനിച്ച് അലക്‌സ് കെ. ബാബു


2 min read
Read later
Print
Share

ഹെഡ്ജ് ഇക്വുറ്റീസിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ അലക്‌സ് കെ. ബാബു മോഹന്‍ലാലിന്റെ ചെന്നൈയിലെ വീട്ടില്‍ വെച്ചാണ് സമ്മാനം കൈമാറിയത്.

പിറന്നാൾ സമ്മാനമായി ലഭിച്ച വാഹനത്തിൽ മോഹൻലാൽ | Photo: Mohanlal Fans 2255

ലയാളത്തിന്റെ മഹാനടന്‍ എന്ന് വിശേഷിപ്പിക്കുന്ന മോഹന്‍ലാലിന്റെ 63-ാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സഹതാരങ്ങളും ആരാധകരും ആശംസകളുമായെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സുഹൃത്തായ അലക്‌സ് കെ. ബാബു ഒരു സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയായിരുന്നു അദ്ദേഹത്തെ ഞെട്ടിച്ചത്. കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ആഡംബര ഇലക്ട്രിക് വാഹനമായ ഇ.വി.6 ആയിരുന്നു മോഹന്‍ലാലിനുള്ള സുഹൃത്തിന്റെ പിറന്നാള്‍ സമ്മാനം.

ഹെഡ്ജ് ഇക്വുറ്റീസിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയര്‍മാനുമായ അലക്‌സ് കെ. ബാബു മോഹന്‍ലാലിന്റെ ചെന്നൈയിലെ വീട്ടില്‍ വെച്ചാണ് സമ്മാനം കൈമാറിയത്. ഭാര്യ സുചിത്രയുടെയും സുഹൃത്തുകളുടേയും സാന്നിധ്യത്തിലാണ് മോഹന്‍ലാല്‍ ഈ സമ്മാനം അദ്ദേഹത്തില്‍ നിന്ന് ഏറ്റുവാങ്ങിയത്. മോഹന്‍ലാലിന്റെ ഗ്യാരേജില്‍ എത്തുന്ന ആദ്യ ഇലക്ട്രിക് വാഹനമാണിതെന്നാണ് വിലയിരുത്തല്‍. അടുത്തിടെ അദ്ദേഹം റേഞ്ച് റോവര്‍ ആഡംബര എസ്.യു.വി. സ്വന്തമാക്കിയിരുന്നു.

2022 ജൂണ്‍ മാസത്തിലാണ് കിയ മോട്ടോഴ്സിന്റെ ആദ്യ ഇലക്ട്രിക് മോഡലായി ഇ.വി.6 ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജി.ടി.ലൈന്‍ റിയര്‍ വീല്‍ ഡ്രൈവ്, ജി.ടി.ലൈന്‍ ഓള്‍ വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് യഥാക്രമം 60.95 ലക്ഷം രൂപയും 65.95 ലക്ഷം രൂപയുമാണ് നിലവില്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇന്ത്യയില്‍ എത്തുന്ന ഈ വാഹനത്തിന്റെ കുറഞ്ഞ യൂണിറ്റ് മാത്രമാണ് ഇന്ത്യക്ക് അനുവദിക്കുന്നത്.

കിയ വികസിപ്പിച്ച പുതിയ ഇലക്ട്രിക് ഗ്ലോബല്‍ മോഡുലാര്‍ പ്ലാറ്റ്ഫോമാണ് ഇ.വി.6-ന് അടിസ്ഥാനമൊരുക്കുന്നത്. ഇതിനുപുറമെ, കിയ മോട്ടോഴ്സ് രൂപകല്‍പ്പന ചെയ്ത പുതിയ ഡിസൈന്‍ ഫിലോസഫി ഓപ്പോസിറ്റ്‌സ് യുണൈറ്റഡിനെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനം എന്ന പ്രത്യേകതയും ഇ.വി.6-നുണ്ട്. ആഡംബര ക്രോസ് ഓവര്‍ ശ്രേണിയിലേക്കാണ് കിയ മോട്ടോഴ്‌സ് ഇ.വി.6 എന്ന ഇലക്ട്രിക് വാഹനത്തെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഇ.വി.6 റിയര്‍ വീല്‍ ഡ്രൈവ് പതിപ്പിന് 229 ബി.എച്ച്.പി. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോറാണ് കരുത്തേകുന്നത്. ഓള്‍ വീല്‍ ഡ്രൈവില്‍ രണ്ട് ഇലക്ട്രിക് മോട്ടോറാണ് നല്‍കിയിട്ടുള്ളത്. ഇത് 325 ബി.എച്ച്.പി. പവറും 650 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഒറ്റത്തവണ ചാര്‍ജിങ്ങിലൂടെ 708 കിലോമീറ്റര്‍ ഇ.വി.6 സഞ്ചരിക്കുമെന്നാണ് കിയ അവകാശപ്പെടുന്നത്. 77.4 kWh ബാറ്ററി പാക്കാണ് രണ്ട് മോഡലിലും നല്‍കിയിട്ടുള്ളത്.

350 കിലോവാട്ട് ഡി.സി. ചാര്‍ജര്‍ ഉപയോഗിച്ച് കേവലം 18 മിനിറ്റില്‍ 10 ശതമാനത്തില്‍ നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 50 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 73 മിനിറ്റിനുള്ളില്‍ ബാറ്ററിയുടെ 80 ശതമാനം നിറയുമെന്നാണ് കിയ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ടയര്‍ പ്രെഷര്‍ മോണിറ്റര്‍, എ.ബി.എസ്, ബി.എ.സി, ഇ.എസ്.സി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഹൈവേ ഡ്രൈവിങ്ങ് അസിസ്റ്റ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

Content Highlights: Business man Alex K Babu Gifts Kia EV6 Electric vehicle to actor Mohanlal on his birthday

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Baojun Yep Electric SUV

2 min

ജിമ്‌നിക്ക് ചൈനീസ് അപരന്‍, ബോജുന്‍ യെപ് ഇ.വി ഇന്ത്യയിലേക്ക്, എത്തിക്കുന്നത് എം.ജി

Jun 3, 2023


Maruti Suzuki Jimny

2 min

ഇന്ത്യന്‍ സൈന്യത്തിലും ജിപ്‌സിയുടെ പകരക്കാരനായി ജിമ്‌നി എത്തും; താത്പര്യം അറിയിച്ച് സേന

May 27, 2023


Maruti Suzuki Jimny

2 min

ഫുള്‍ ടാങ്കടിച്ചാല്‍ 677 കിലോമീറ്റര്‍ ഓടാം; മൈലേജിലും കേമനാണ് ജിമ്‌നി

May 22, 2023

Most Commented