വില 40 കോടി, 40 എണ്ണം മാത്രം; പക്ഷേ നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കില്ല


ഷിറോണിനെക്കാള്‍ 35 കിലോഗ്രാം ഭാരവും ഡിവോയ്ക്ക് കുറവാണ്,

രൂപഭംഗിയും കരുത്തും ഒരുപോലെ ഒത്തുചേര്‍ന്ന സൂപ്പര്‍ കാറുകളിലെ രാജാക്കാന്‍മാരായ ബുഗാട്ടി പുതിയ ഹൈപ്പര്‍ കാര്‍ ഡിവോ പുറത്തിറക്കി. കാലിഫോര്‍ണിയയിലെ പെബിള്‍ ബീച്ചില്‍ നടന്ന കോണ്‍കോഴ്‌സ് ദെ ലഗന്‍സ് പ്രദര്‍ശനത്തിലാണ് ഡിവോയെ കമ്പനി അവതരിപ്പിച്ചത്. ആകെ 40 യൂണിറ്റ് മാത്രം പുറത്തിറക്കുന്ന ബുഗാട്ടി ഡിവോയ്ക്ക് 40 കോടി രൂപയാണ് വില. പക്ഷേ ഈ ലിമിറ്റഡ് എഡിഷന്‍ ഇനി ആര്‍ക്കും സ്വന്തമാക്കാന്‍ സാധിക്കില്ല. നിര്‍മിക്കുന്ന 40 യൂണിറ്റും നിലവില്‍ ലോകത്തിന്റെ വിവിധ ഭാഗത്തുള്ള ബുഗാട്ടി പ്രേമികള്‍ ബുക്ക് ചെയ്തു കഴിഞ്ഞു എന്നതാണ് കാരണം.

അഗ്രസീവ് രൂപത്തിലാണ് ഡിവോയുടെ മുഖഭാവം. ഓവറോള്‍ രൂപത്തില്‍ സഹോദരനായ ഷിറോണുമായി വളരെയേറെ സാമ്യമുണ്ട് ഡിവോയ്ക്ക്. ഡൗണ്‍ഫോഴ്‌സ് വര്‍ധിപ്പിക്കുന്ന വലിയ ഫ്രണ്ട് സ്പ്ലിറ്റര്‍, വെര്‍ട്ടിക്കല്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവ ഷിറോണില്‍ നിന്ന് ഡിവോയ്ക്ക് മാറ്റം നല്‍കും. ബോണറ്റിലും ഇരുവളങ്ങളിലും വലിയ ഇന്‍ലെറ്റ്‌സുണ്ട്. ഷിറോണിനെക്കാള്‍ 35 കിലോഗ്രാം ഭാരവും ഡിവോയ്ക്ക് കുറവാണ്, ലൈറ്റ് വെയ്റ്റ് വീല്‍, കാര്‍ബണ്‍ ഫൈബര്‍ ഇന്റര്‍കൂളര്‍ കവര്‍ എന്നിവയാണ് ഭാരം കുറയ്ക്കാന്‍ സഹായിച്ചത്. ഓരോ ഡ്രൈവിങ് മോഡിലും ആവശ്യാനുസരണം ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന വിധത്തിലാണ് പിന്നിലെ സ്‌പോയിലര്‍.

മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ ഷിറോണില്‍നിന്ന് ഡിവോയ്ക്ക് യാതൊരു മാറ്റവുമില്ല. 8.0 ലിറ്റര്‍ ക്വാഡ്-ടര്‍ബോ W16 എന്‍ജിന്‍ 1479 ബിഎച്ച്പി പവറും 1600 എന്‍എം ടോര്‍ക്കും നല്‍കും. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും. 2.4 സെക്കാന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനും സാധിക്കും. അതേസമയം മണിക്കൂറില്‍ 380 കിലോമീറ്ററാണ് പരമാവധി വേഗത. ഷിറോണിനെക്കാള്‍ കുറവാണിത് (മണിക്കൂറില്‍ 420 കിലോമീറ്റര്‍).

Content Highlights; Bugatti Divo Super car unveiled

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022

More from this section




Most Commented