രു വാഹനത്തിന്റെ ഡോര്‍ അഴിക്കാന്‍ തന്നെ ഒരു ദിവസമെടുക്കുന്ന സ്ഥാനത്ത് ഒരു വാഹനം പൂര്‍ണമായും അഴിക്കുകയും തിരിച്ച് പഴയ രൂപത്തിലേക്കുകയും ചെയ്യാന്‍ എത്ര സമയം വേണ്ടിവരും...? ദിവസങ്ങളെടുക്കും എന്ന മറുപടിയാണ് പറയാന്‍ വരുന്നതെങ്കില്‍ അതിനുമുമ്പ് ഈ വീഡിയോ ഒന്ന് കാണണം. കേവലം രണ്ട് മിനിറ്റിലാണ് ഓടിക്കൊണ്ടിരുന്ന ഒരു ജിപ്‌സി വാഹനം പൂര്‍ണമായും പൊളിക്കുകയും വീണ്ടും പൂര്‍വ സ്ഥിതിയിലെത്തിക്കുകയും ചെയ്തത്. 

ബി.എസ്.എഫിന്റെ 57-ാം റേസിങ്ങ് ഡേ ആഘോങ്ങളുടെ ഭാഗമായി രാജസ്ഥാനിലെ ജെയ്‌സാല്‍മെറില്‍ നടന്ന പരിപാടിയിലായിരുന്നു സൈനികരുടെ ഈ പ്രകടനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിരവധി സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സൈനിക ഉദ്യോഗസ്ഥരുടെ ഈ ഗംഭീര പ്രകടനം. മാരുതി സുസുക്കിയുടെ ഓഫ് റോഡ് വാഹനമായ ജിപ്‌സിയാണ് ഏഴ് ബി.എസ്.എഫ്. ജവാന്‍മാര്‍ ചേര്‍ന്ന് പൊളിക്കുകയും പൂര്‍വ സ്ഥിതിയിലാക്കുകയും ചെയ്തത്.

യുദ്ധഭൂമിയും മറ്റ് പ്രകൃതി ദുരന്തങ്ങള്‍ നടന്ന പ്രദേശങ്ങളും സൈനികര്‍ രക്ഷാപ്രവര്‍ത്തനത്തിനും മറ്റും ഇറങ്ങുമ്പോള്‍ വഴികളിലും മറ്റുമുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ തരണം ചെയ്യുന്നതിനായി നല്‍കുന്ന പരിശീലനങ്ങളിലൊന്നാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. വഴികളിലും മറ്റുമുണ്ടാകുന്ന തടസം മറികടക്കാനായി വാഹനം അഴിച്ച് അതിന്റെ അപ്പുറത്ത് കൊണ്ട് വയ്ക്കുകയാണ് പതിവ്. ഈ സഹചര്യത്തില്‍ വാഹനം അഴിക്കുന്നതും മറ്റും എങ്ങനെയാണെന്ന് പൊതുജനങ്ങളെ അറിയിക്കായിരുന്നു ഈ പ്രദര്‍ശനം.

Content Highlights: BSF's two minute skill to dismantled and re-joined an entire Maruti Gypsy vehicle