ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവി മോഡല്‍ XUV300-ന്റെ ബിഎസ്-6 ഡീസല്‍ എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. എന്‍ജിന്‍ നിലവാരം മാറിയെങ്കിലും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. 8.69 ലക്ഷം രൂപ മുതല്‍ 12.60 ലക്ഷം രൂപ വരെയാണ് ഡീസല്‍ മോഡലുകളുടെ ഡല്‍ഹിയിലെ എക്‌സ്‌ഷോറും വില.
W4, W6, W8, W8(o) എന്നീ നാല് വേരിയന്റുകളിലാണ് എക്‌സ്‌യുവി 300 ഡീസല്‍ എത്തുന്നത്. എന്നാല്‍, ഉയര്‍ന്ന വേരിയന്റായ W8(O) ഡ്യുവല്‍ ടോണ്‍ പതിപ്പ് ബിഎസ്-6 നിലവാരത്തിലേക്ക് മാറിയിട്ടില്ല. ഇനി ഈ വേരിയന്റ് ഉണ്ടാവില്ലെന്നാണ് സൂചന. എക്‌സ്‌യുവി 300-ന്റെ പെട്രോള്‍ മോഡല്‍ മുമ്പുതന്നെ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനാണ് എത്തിയിരുന്നത്.
ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതൊഴിച്ചാല്‍ മുമ്പുണ്ടായിരുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തന്നെയാണ് XUV300-ന് കരുത്തേകുന്നത്. എന്നാല്‍, പവര്‍ ഉത്പാദനത്തിന്റെ കാര്യം വെളിപ്പെടുത്തിയിട്ടില്ല. ബിഎസ്-4 എന്‍ജിന്‍ 110 പിഎസ് പവറും 170 എന്‍എം ടോര്‍ക്കുമാണ് നല്‍കിയിരുന്നത്. ആറ് സ്പീഡ് മാനുവല്‍, എഎംടിയായിരുന്നു ട്രാന്‍സ്മിഷന്‍.
ലുക്കിലും സൗകര്യത്തിലുമൊന്നും മാറ്റം വരുത്തിയിട്ടില്ല. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ ഫ്രെണ്ട് എയര്‍ബാഗ്, ചൈല്‍ഡ് സീറ്റ് ആങ്കറേജസ്, എബിഎസ്, ഇബിഡി തുടങ്ങിയ സംവിധാനങ്ങളെല്ലാം പുതിയ മോഡലിലുമുണ്ട്.
അതേസമയം, XUV300-ന്റെ കരുത്തന്‍ പതിപ്പ് XUV300 സ്‌പോര്‍ട്‌സ് വരും മാസങ്ങളിലെത്തുമെന്നാണ് സൂചന. മഹീന്ദ്രയുടെ ഇന്ത്യന്‍ നിര്‍മിത പ്ലാറ്റ്‌ഫോമായ മെസയായിരിക്കും ഇതിന് അടിസ്ഥാനമൊരുക്കുക. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലെത്തുന്ന ഈ വാഹനം 130 ബിഎച്ച്പി കരുത്തും 230 എന്‍എം ടോര്‍ക്കുമേകുമെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: BS-6 Engine Mahindra XUV300 Diesel Model Launched
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..