മഹീന്ദ്ര മരാസോ | Photo: Auto.Mahindra.com
മഹീന്ദ്രയുടെ എംപിവി മോഡലായ മരാസോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. എം2, എം4 പ്ലെസ്, എം6 പ്ലെസ് എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന ബിഎസ്-6 എന്‍ജിന്‍ മാരസോയിക്ക് 11.25 ലക്ഷം രൂപ മുതല്‍ 13.51 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. ഉയര്‍ന്ന പതിപ്പായിരുന്ന എം8 വേരിയന്റ് ബിഎസ്-6 എന്‍ജിലെത്തുന്നില്ല.
ലുക്കില്‍ കാര്യമായ മറ്റം വരുത്താതെയാണ് മരാസോയുടെ പുതിയ പതിപ്പ് എത്തിയിരിക്കുന്നത്. അതേസമയം, അഞ്ച് നിറങ്ങളില്‍ ഈ വാഹനം എത്തുന്നുണ്ട്. മാരിനെര്‍ മെറൂണ്‍, ഐസ്‌ബെര്‍ഗ് വൈറ്റ്, ഷിമെറിങ്ങ് സില്‍വര്‍, ഓഷ്യാനിക് ബ്ലക്ക്, അക്വാ മറൈന്‍ എന്നിവ ഫിനീഷിങ്ങ്. ഉയര്‍ന്ന പതിപ്പില്‍ 17 ഇഞ്ച് അലോയി വീലും താഴ്ന്ന വേരിയന്റുകളില്‍ 16 ഇഞ്ച് വീലുകളുമാണുള്ളത്.
ഇന്റീരിയറില്‍ ഫീച്ചറുകള്‍ വര്‍ധിച്ചിട്ടുണ്ട്. ലമ്പാര്‍ സപ്പോര്‍ട്ട് നല്‍കുന്ന മുന്‍സീറ്റുകള്‍, ഹൈറ്റ് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ സീറ്റുകള്‍, കൂള്‍ഡ് ഗ്ലോവ് ബോക്‌സ്, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രിക്കലി ഫോര്‍ഡ് മിറര്‍ എന്നിവയാണ് മാരാസോയിലെ ഫീച്ചറുകള്‍.
ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്ന 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 121 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മാരാസോയുടെ പെട്രോള്‍ പതിപ്പ് വൈകാതെ നിരത്തുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലും 1.5 ലിറ്റര്‍ എന്‍ജിനായിരിക്കും നല്‍കുക.
Content Highlights: BS6 Engine Mahindra Marazzo MPV Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..