എസ്യുവി വാഹനങ്ങളില്‍ മഹീന്ദ്രയുടെ ഫ്ഷാഗ്ഷിപ്പ് മോഡലായ ആള്‍ട്ടുറാസ് ജി4 പ്രീമിയം എസ്യുവിയുടെ ബിഎസ്-6 എന്ജിന് മോഡല്‍ അവതരിപ്പിച്ചു. ടുവീല്‍ ഡ്രൈവ് ഫോര്‍വീല്‍ ഡ്രൈവ് എന്നീ രണ്ട് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 28.69 ലക്ഷവും 31.69 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറും വില. ബിഎസ്-4 മോഡലിനെക്കാള്‍ ഒരു ലക്ഷം രൂപയോളം കൂടിയിട്ടുണ്ട്.
ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ന്നതൊഴിച്ചാല്‍ മാറ്റ് മാറ്റങ്ങളൊന്നും ആള്ട്ടുറാസില് നല്‍കിയിട്ടില്ല. 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുന്നത്. പവറിലും ടോര്‍ക്കിലും മറ്റം വരുത്തിയിട്ടില്ല. 181 പിഎസ് പവറും 420 എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിനും നല്‍കുന്നത്. മെഴ്സിഡസില്‍ നിന്നെടുത്ത ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ആയിരിക്കും ട്രാന്സ്മിഷന്.
ഇത്തവണ ഡിസൈനില്‍ കൈവയ്ക്കാതെ എന്ജിന് മാത്രം മാറ്റം വരുത്തിയാണ് ആള്‍ട്ടുറാസ് ജി4 എത്തുന്നത്. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലൈറ്റ്, ഇലക്ട്രിക് സണ്‍റൂഫ്, സില്‍വര്‍ റൂഫ് റെയില്‍, 18 ഇഞ്ച് വലിപ്പമുള്ള അഞ്ച് സ്പോക്ക് അലോയി വീല്‍ എന്നിവയാണ് ആള്‍ട്ടുറാസിന്റെ എക്സ്റ്റീരിയറിനെ അലങ്കരിക്കുന്നത്.
ഫീച്ചര്‍ സമ്പന്നമായ ഇന്റീരിയറയാണ് ഈ എസ്യുവിയിലുള്ളത്. നാപ്പ ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകളും ഡോര്‍ പാനലുകളും സോഫ്റ്റ് ടച്ച് ഡാഷ്ബോര്‍ഡ്, എട്ട് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, എഴ് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയാണ് അകത്തെ പ്രധാന പ്രത്യേകതകള്‍.
ഗ്ലോബല്‍ സ്പെക്ക് സാങ്യോങ് റെക്സ്റ്റണ്‍ എസ്യുവിയുടെ മഹീന്ദ്ര പതിപ്പാണ് ആള്‍ട്ടൂറാസ് ജി4. ആഗോള നിലവാരത്തിലുള്ള ഡിസൈന്‍ ശൈലിയില്‍ പുറത്തിറങ്ങുന്ന ഈ പ്രീമിയം എസ്യുവി ഇന്ത്യയില്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡേവര്‍ എന്നീ വാഹനങ്ങളുമായായിരിക്കും ഏറ്റുമുട്ടുക.
Content Highlights: BS6 Engine Mahindra Alturas G4 Launched In India
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..