ടൊയോട്ടയുടെ ജനപ്രിയ എംപിവിയായ ഇന്നോവ ക്രിസ്റ്റയും ബിഎസ്-6 മനാദണ്ഡത്തിലുള്ള എന്ജിനിലെത്തുന്നു. അടുത്ത മാസത്തോടെ വിപണിയിലെത്താനൊരുങ്ങുന്ന ബിഎസ്-6 ക്രിസ്റ്റയുടെ ഔദ്യോഗിക ബുക്കിങ്ങ് ആരംഭിച്ചതായി നിര്‍മാതാക്കള്‍ അറിയിച്ചു. 50,000 രൂപ അഡ്വാന്‍സ് തുക ഈടാക്കിയാണ് ബുക്കിങ്ങ് സ്വീകരിക്കുന്നത്.
ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്സ്മിഷനുകള്ക്കൊപ്പം ബിഎസ്-6 നിലവാരത്തിലുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ പുതിയ ക്രിസ്റ്റ നിരത്തുകളിലെത്തും. ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലിറങ്ങുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്ജിന് നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്നാണ് ക്രിസ്റ്റയിലും പുതിയ എന്ജിന് നല്‍കുന്നത്.
ബിഎസ്-6 എന്‍ജിനിലെത്തുന്ന ഇന്നോവ ക്രിസ്റ്റയ്ക്ക് 15.36 ലക്ഷം മുതല്‍ 24.06 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്സ്ഷോറൂം വില. ക്രിസ്റ്റയുടെ പ്രത്യേക പതിപ്പായ ടൂറിങ്ങ് സ്പോര്‍ട്ടിലും ബിഎസ്-6 എന്ജിന് നല്‍കുന്നുണ്ടെന്നാണ് വിവരം. ഫെബ്രുവരി അവസാനത്തോടെ വാഹനം ഉപയോക്താക്കളിലെത്തിത്തുടങ്ങും.
2.4 ലിറ്റര്‍, 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലും 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് ക്രിസ്റ്റ എത്തുന്നത്. പുതിയ എന്‍ജിനൊപ്പം വെഹിക്കിള്‍ സ്റ്റൈബിലിറ്റി കണ്ട്രോള്, ഹില്‍ അസിസ്റ്റ് കണ്ട്രോള്, എമര്‍ജന്‍സി ബ്രേക്ക് സിഗ്നല്‍ തുടങ്ങിയ സുരക്ഷ ഫീച്ചറുകളും പുതിയ ക്രിസ്റ്റയില്‍ ഇടം പിടിക്കുന്നുണ്ട്.
വാഹനങ്ങളില്‍ പരിസ്ഥിതി സൗഹാര്‍ദമായ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതില്‍ ടൊയോട്ട പ്രതിജ്ഞബദ്ധരാണെന്നും, മലിനീകരണമില്ലാത്ത ഭാവിയെ സൃഷ്ടിക്കാന്‍ സര്‍ക്കാരിനോട് കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും ടൊയോട്ട സെയില്‍സ് ആന്‍ഡ് സര്‍വീസ് സീനിയര്‍ വൈസ് പ്രസിഡന്റ് നവീന്‍ സോണി പറഞ്ഞു.
Content Highlights: BS-6 Engine Innova Crysta Booking Open
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..