ബിഎസ്-6 ഹൃദയവുമായി ഹ്യുണ്ടായി സാന്‍ട്രോ അവതരിച്ചു; വില 4.57 ലക്ഷം രൂപ മുതല്‍


3.89 ലക്ഷം രൂപയായിരുന്നു രണ്ടാം വരവിലെ സാന്‍ട്രോയുടെ എക്‌സ്‌ഷോറൂം വില.

പ്രഖ്യാപനങ്ങളോ ആരവങ്ങളോ ഇല്ലാതെ ഹ്യുണ്ടായിയുടെ ഹാച്ച്ബാക്ക് മോഡലായ സാന്‍ട്രോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. പെട്രോള്‍, പെട്രോള്‍-സിഎന്‍ജി പതിപ്പുകളിലെത്തുന്ന ഈ വാഹനത്തിന് 4.57 ലക്ഷം മുതല്‍ 6.20 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. സാന്‍ട്രോ ഹ്യുണ്ടായിയുടെ എന്‍ട്രി ലെവല്‍ വാഹനമാകുമെന്നാണ് സൂചന.

1998 മുതല്‍ ഇന്ത്യയില്‍ നിരത്തുകളിലുള്ള സാന്‍ട്രോ 2014-ല്‍ നിരത്തൊഴിയുകയായിരുന്നു. എന്നാല്‍, 2018-ല്‍ ഹ്യുണ്ടായി ഇന്ത്യയുടെ 20-ാം വാര്‍ഷം പ്രമാണിച്ച് ഹ്യുണ്ടായി ഇന്ത്യയിലിറക്കിയ ഈ ആദ്യ മോഡലിനെ വീണ്ടും തിരിച്ചെത്തിക്കുകയായിരുന്നു. 3.89 ലക്ഷം രൂപയായിരുന്നു രണ്ടാം വരവിലെ സാന്‍ട്രോയുടെ എക്‌സ്‌ഷോറൂം വില.

1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് 2018 സാന്‍ട്രോയ്ക്ക് കരുത്തേകുന്നത്. 69 ബിഎച്ച്പി പവറും 99 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുല്‍, എഎംടിയാണ് ട്രാന്‍സ്മിഷന്‍. 1.1 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ സിഎന്‍ജി വകഭേദത്തിലും സാന്‍ട്രോ ലഭ്യമാകും. 59 ബിഎച്ച്പി പവറും 84 എന്‍എം ടോര്‍ക്കും ഇത് ഉത്പാദിപ്പിക്കും.

സ്‌റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലാണ് സാന്‍ട്രോ ഒരുങ്ങുന്നത്. മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ പുതിയ സാന്‍ട്രോയെ വ്യത്യസ്തമാക്കും. ഗ്രാന്റ് ഐ10 മോഡലുമായി ഏറെ സമ്യമുള്ളതാണ് സാന്‍ട്രോയുടെ പിന്‍ഭാഗം. ബ്ലാക്ക്ബീജ് ഡ്യുവല്‍ ടോണിലാണ് ഇന്റീരിയര്‍. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തെ പ്രധാന ആകര്‍ഷണം.

3610 എംഎം നീളവും 1645 എംഎം വീതിയും 1560 എംഎം ഉയരവും 2400 എംഎം വീല്‍ബേസിലുമാണ് സാന്‍ട്രോ എത്തിയിട്ടുള്ളത്. 160 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 14 ഇഞ്ച് സ്റ്റീലാണ് വീല്‍. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Content Highlights: BS6 Engine Hyundai Santro Launched In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented